പയ്യന്നൂർ : വെള്ളൂർ ജനത ചാരിറ്റബിൾ സൊസൈറ്റിയിൽ പാൽ അളക്കുന്ന മുഴുവൻ ക്ഷീര കർഷകർക്കും സൗജന്യമായി അത്യുല്പാദന ശേഷിയുള്ള തായ്ലൻഡ് സൂപ്പർ നാപിയർ തീറ്റപ്പുൽ തൈകൾ വിതരണം ചെയ്തു.
ജനത ക്ഷീരോത്പാദക ക്ഷേമ സംഘത്തിന്റെ ആഭിമുഖ്യത്തിൽ വിതരണോദ്ഘാടനം ടി ഐ. മധുസൂദനൻ എം.എൽ.എ. നിർവ്വഹിച്ചു. സൊസൈറ്റി പ്രസിഡന്റ് ഇ. ഭാസ്കരൻ അദ്ധ്യക്ഷത വഹിച്ചു. സംഘം സെക്രട്ടറി
കെ.പി. പ്രകാശൻ സ്വാഗതം പറഞ്ഞു. ഡയറക്ടർമാരായ എ.വി. കുഞ്ഞിക്കണ്ണൻ, ടി.വി രവീന്ദ്രൻ, ടി. പദ്മനാഭൻ, ടി. കൃഷ്ണൻ, എം. സതീശൻ, എ. കിഷോർകുമാർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |