SignIn
Kerala Kaumudi Online
Thursday, 19 September 2024 1.08 PM IST

കീം ഫലം : എൻജിനീയറിംഗിൽ ഫയിസ് ഹാഷിമിന് ഒന്നാം റാങ്ക്

Increase Font Size Decrease Font Size Print Page
hasim

എൻജിനിയറിംഗിലും ഫാർമസിയിലും ഒന്നാം റാങ്ക് തൃശൂർ സ്വദേശികൾക്ക്

തിരുവനന്തപുരം: എൻജിനിയറിംഗ്, ഫാർമസി, ആർക്കിടെക്ചർ പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

എൻജിനിയറിംഗിന് തൃശൂർ വടക്കാഞ്ചേരി കിഴക്കേ ഗ്രാമത്തിൽ വാലിയിൽ വീട്ടിൽ ഫയിസ് ഹാഷിമിനാണ് ഒന്നാം റാങ്ക്. കോട്ടയം കാരമല പൂവക്കുളം എടവക്കേൽ വീട്ടിൽ എം. ഹരിശങ്കർ രണ്ടും കൊല്ലം മുണ്ടക്കൽ വെസ്​റ്റ് എം.ആർ.എ 117ൽ നയൻ കിഷോർ നായർ മൂന്നാം റാങ്കും നേടി.

ഫാർമസിയിൽ തൃശൂർ അമലനഗർ വിലങ്ങൻ കല്ലായിൽ വീട്ടിൽ ഫാരിസ് അബ്ദുൾ നാസർ കല്ലായിൽ ഒന്നാം റാങ്ക് നേടി. കണ്ണൂർ പരിയാരം ഗാലക്സിയിൽ തേജസ്വിനി വിനോദ് രണ്ടും പത്തനംതിട്ട കാവുംഭാഗം ഒലിവ് കരിന വില്ലാസിൽ അക്ഷര ആനന്ദ് മൂന്നും റാങ്കുകൾ നേടി.

ആർക്കിടെക്ചറിൽ കണ്ണൂർ കൊട്ടിയൂർ പൂപ്പാടിയിൽ തേജസ് ജോസഫ് ഒന്നാം റാങ്കും കോഴിക്കോട് കല്ലായി പള്ളിക്കണ്ടി റോഡിൽ അമ്റീൻ രണ്ടും തൃശൂർ വലപ്പാട് ആതിനാഥ് ചന്ദ്ര മൂന്നും റാങ്കുകൾ നേടി.

എൻജിനിയറിംഗിൽ എസ്.സി വിഭാഗത്തിൽ തൃശൂർ വിയ്യൂർ പാണ്ടിക്കാവ് റോഡിൽ അമ്മു.ബി ഒന്നാമതെത്തി (റാങ്ക് 180) എസ്.ടി വിഭാഗത്തിൽ എറണാകുളം പള്ളുരുത്തി ജോനാഥൻ എസ്. ഡാനിയലാണ് ഒന്നാമത് (റാങ്ക് 1577).

ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവാണ് റാങ്ക് ലിസ്റ്റുകൾ പ്രകാശനം ചെയ്തത്.

എൻജിനിയറിംഗ് പ്രവേശന പരീക്ഷ എഴുതിയ 73,​977 വിദ്യാർത്ഥികളിൽ 51,​031 പേർ യോഗ്യത നേടിയെന്നും 47,​629 പേരെ റാങ്ക് പട്ടികയിൽ ഉൾപ്പെടുത്തിയെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതിൽ 24,​143 പെൺകുട്ടികളും 23,​486 ആൺകുട്ടികളുമുണ്ട്.

ഫാർമസിയിൽ 60,​889 പേരിൽ 48,​556 പേർ റാങ്ക് പട്ടികയിൽ ഇടം നേടി. ഇതിൽ 35,​325 പെൺകുട്ടികളും 13,​231 ആൺകുട്ടികളുമുണ്ട്. ആർക്കിടെക്ചറിൽ 2816 പേരാണ് റാങ്ക് ലിസ്​റ്റിലുള്ളത്. ഇതിൽ 1803 പെൺകുട്ടികളും 1013 ആൺകുട്ടികളുമുണ്ട്. വിശദവിവരങ്ങൾ: www.cee.kerala.gov.in വെബ്സൈറ്റിൽ.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: ENGINEERING ENTRACE KEAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.