SignIn
Kerala Kaumudi Online
Thursday, 26 September 2024 9.52 AM IST

തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ വാഹനങ്ങൾ തകർത്ത പ്രതി പിടിയിൽ; ആക്രമണം ലഹരി ഉപയോഗിച്ച ശേഷം

Increase Font Size Decrease Font Size Print Page

vehicle

തിരുവനന്തപുരം:തമ്പാനൂർ റെയിൽ വേ സ്റ്റേഷനിലെ പാർക്കിങ്ങിൽ നിർത്തിയിട്ട വാഹനങ്ങൾ തല്ലിത്തകർത്തയാൾ പിടിയിൽ. പൂജപ്പുര സ്വദേശിയായ എബ്രഹാം ആണ് പിടിയിലായത്. പതിനെട്ടുകാരനായ പ്രതിയെ ആർ പി എഫ് ഷാഡോ ടീമാണ് പിടികൂടിയത്.

യുവാവ് ലഹരിക്ക് അടിമയാണെന്ന് പൊലീസ് പറഞ്ഞു. സിന്തറ്റിക് ഡ്രഗ് ഉപയോഗിച്ച ശേഷമായിരുന്നു പ്രതിയുടെ പരാക്രമണം. മോഷ്ടിച്ച സാധനങ്ങൾ നശിപ്പിച്ചുവെന്നാണ് പ്രതി പറയുന്നത്. ഇയാൾ വാഹനങ്ങൾ അടിച്ചുതകർക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.


ശനിയാഴ്ച രാത്രിയാണ് എബ്രഹാം പേ ആൻഡ് പാർക്കിങ്ങിലെ 19 വാഹനങ്ങൾ തല്ലിത്തകർത്തത്.മിക്ക കാറുകളുടേയും വിന്‍ഡോ ഗ്ലാസുകളാണ് തകര്‍ത്തത്. രാവിലെ കാറുകള്‍ പാര്‍ക്ക് ചെയ്തവര്‍ സ്ഥലത്തെത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. ഇവിടെ സ്ഥിരമായി സെക്യൂരിറ്റി ജീവനക്കാരനുണ്ടാകാറുണ്ട്. എന്നാല്‍ ഇന്നലെ രാത്രി മഴ പെയ്തതിനെ തുടര്‍ന്ന് കുറച്ച് സമയം ഇയാള്‍ പരിസരത്ത് നിന്ന് മാറിനിന്നിരുന്നു. ഈ സമയത്താണ് ആക്രമണം നടന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CASE DIARY, TRIVANDRUM RAILWAY STATION PARKING AREA, VEHICLE ATTACK, ARREST
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.