തിരുവനന്തപുരം: പെട്രോളിയം ഉത്പന്നങ്ങൾക്ക് വില അനിയന്ത്രിതമായി വർദ്ധിപ്പിക്കുന്ന കേന്ദ്ര സർക്കാർ നടപടി പ്രതിഷേധാർഹമാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു. ചരിത്രത്തിലെ ഏറ്റവും വലിയ വിലക്കയറ്റമാണിത്. ജനങ്ങൾ കൊവിഡ് പ്രതിസന്ധിയിൽ ദുരിതം അനുഭവിക്കുമ്പോൾ അമിത നികുതി അടിച്ചേൽപ്പിച്ചാണ് വിലവർദ്ധിപ്പിച്ചിരിക്കുന്നത്. കേന്ദ്ര സർക്കാർ കോർപ്പറേറ്റുകൾക്കും എണ്ണ കമ്പനികൾക്കും വേണ്ടിയാണ് ഭരിക്കുന്നത്. അവശ്യസാധനങ്ങളുടെ വിലക്കയറ്റം ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെ ദോഷകരമായി ബാധിക്കും.ഇന്ധന വില വർദ്ധനയിൽ പ്രതിഷേധിച്ച് ഇന്ന് ജില്ലാ കേന്ദ്രങ്ങളിൽ നരേന്ദ്ര മോദിയുടെ കോലം കത്തിച്ച് പ്രതിഷേധിക്കും. വൈകിട്ട് യൂണിറ്റ് കേന്ദ്രങ്ങളിൽ പന്തം കൊളുത്തി പ്രകടനം സംഘടിപ്പിക്കുമെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |