കോട്ടയം: ജില്ലയിൽ ഇന്നലെ പെയ്ത കനത്ത മഴയിൽ നദികളിലെ ജലനിരപ്പ് ഉയർന്നു. ഇന്നലെ മുതൽ നാളെ വരെ ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. ജില്ലാ ഭരണകൂടം ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി ആരംഭിച്ച മഴ പകൽ ഇടവിട്ട് പെയ്തു. മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ മണ്ണിടിച്ചിൽ സാദ്ധ്യതയുള്ള മലയോര പ്രദേശങ്ങൾ എന്നിവിടങ്ങളിലുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. മീനച്ചിൽ, മണിലയാറുകളുടെ ജലനിരപ്പ് ഉയരുകയാണെങ്കിലും വെള്ളപ്പൊക്ക മുന്നറിയിപ്പിനുള്ള നിലയിലേയ്ക്ക് ഉയർന്നിട്ടില്ല. മീനച്ചിലാർ- 10.050,
മണിമലയാർ- 56.135 എന്നിങ്ങനെയാണ് ജലനിരപ്പ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |