SignIn
Kerala Kaumudi Online
Monday, 23 May 2022 2.54 PM IST

കാലം തെറ്റിച്ച് കാലവർഷം, ഉത്തരമില്ലാതെ ചുഴലികൾ?

rain

തൃശൂർ: കാലവർഷം പിൻവാങ്ങിയോ? തുലാവർഷം തുടങ്ങിയോ? അപ്രതീക്ഷിത ചുഴലികൾ ഇനിയും തോരാമഴയ്ക്ക് വഴിയൊരുക്കുമോ? ചോദ്യങ്ങൾക്കെല്ലാം കൃത്യമായ ഉത്തരമില്ലാതെ കാലാവസ്ഥാ ഗവേഷകർ. ജൂൺ ഒന്ന് മുതൽ സെപ്റ്റംബർ 30 വരെയാണ് കാലവർഷമെങ്കിലും പിൻവാങ്ങിയെന്ന് വ്യക്തമാക്കാനാവില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണ പഠനം സൂചിപ്പിക്കുന്നത്.

അതേസമയം, കാലം തെറ്റിയ മഴയിൽ നട്ടം തിരിയുന്നവരേറെയും കർഷകരാണ്. പതിവിൽ നിന്ന് വ്യത്യസ്തമായി ചുഴലികളുടെ സ്വാധീനം തുടരുകയാണ്. ഇപ്പോൾ പെയ്യുന്ന മഴ തുലാവർഷത്തിന്റെ കണക്കിലാണ് ഉൾപ്പെടുത്തുന്നത്. വരുംദിവസങ്ങളിൽ തുലാവർഷവും ശക്തമായേക്കും. ചുഴലികളും ന്യൂനമർദ്ദങ്ങളും തന്നെയാണ് കാലവർഷത്തെപ്പോലെ മഴ സജീവമാകാൻ കാരണമെന്ന വാദമാണ് ശാസ്ത്രഗവേഷകർ ഉയർത്തുന്നത്. എന്നാൽ തുലാവർഷത്തിലേത് പോലെ വൈകിട്ട് തുടങ്ങുന്ന മഴയല്ല ഇപ്പോഴുള്ളത്.

കഴിഞ്ഞ ദിവസങ്ങളിൽ രാവിലെ മുതൽ മഴ ശക്തമായിരുന്നു. അതേസമയം, കടലിലെ അസാധാരണ താപനിലയ്ക്ക് കാര്യമായ കുറവുണ്ടായിട്ടില്ല. കാലവർഷത്തിന്റെ ഇടവേള കഴിഞ്ഞിട്ടും രാത്രിയിലും പുലർച്ചെയും മഴ കൂടുതൽ പെയ്യുന്നതിന്റെ കാരണം കൂടുതൽ പഠിക്കേണ്ടതുണ്ടെന്ന അഭിപ്രായമാണ് ശാസ്ത്രജ്ഞർക്ക്. കാലവർഷവും ചുഴലിക്കാറ്റും സംബന്ധിച്ച് അടിസ്ഥാന ഗ്രന്ഥങ്ങളിൽ എഴുതിയതെല്ലാം മാറ്റിയെഴുതേണ്ട അവസ്ഥയിലാണെന്നും അവർ അഭിപ്രായപ്പെടുന്നു.

ജലനിരപ്പ് താഴാതെ പീച്ചി

പീച്ചി ഡാമിന്റെ ഷട്ടർ തുറന്ന് രണ്ടരമാസം പിന്നിട്ടിട്ടും ജലനിരപ്പ് താഴുന്നില്ല. ന്യൂനമർദ്ദത്തെ തുടർന്നുണ്ടായ ശക്തമായ മഴയിൽ ഡാം നിറഞ്ഞ നിലയിലാണ്. സംഭരണപരിധിയായ 77.55 മീറ്റർ ഉയരത്തിലാണ് ജലനിരപ്പ്. രണ്ട് ഷട്ടറുകൾ അര ഇഞ്ച് വീതമാണ് തുറന്നത്. മഴ ശക്തമായാൽ നാലു ഷട്ടറും തുറക്കും. അതേസമയം, പീച്ചിയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് തുടരുകയാണ്. ഒഴിവ് ദിവസങ്ങളിൽ അരലക്ഷം രൂപ വീതമാണ് ശരാശരി വരുമാനം.

കണ്ണീർപ്പാടത്ത് കർഷകർ

പാടശേഖരങ്ങളിൽ നെൽക്കൃഷി ആരംഭിച്ചതിനാൽ മഴപ്പേടിയിലാണ് കർഷകർ. മഴവെള്ളം കെട്ടിക്കിടന്നാൽ വിതച്ച നെൽവിത്ത് നശിച്ചുപോവും. പല പടവുകളിലെയും താഴ്ന്നപ്രദേശങ്ങൾ മുങ്ങിത്തുടങ്ങി. പലയിടത്തും മോട്ടോറുകൾ ഉപയോഗിച്ച് വെള്ളം പമ്പുചെയ്യുന്നുണ്ട്. തോളൂർ ചെല്ലിപ്പാടത്തെ 55 ഏക്കർ കൃഷിയാണ് കനത്ത മഴയിൽ നശിച്ചത്. മഴവെള്ളം ഒഴുകിപ്പോകാത്തതാണ് കാരണം. മണ്ണിടിഞ്ഞ് ഒഴുകി ചാലിൽ നിറഞ്ഞതും വെള്ളം ഒഴുകിപ്പോകാൻ തടസമാകുന്നുണ്ട്.


രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ മേഖലയിൽ നിന്ന് കാലവർഷത്തിന്റെ പിന്മാറ്റം കണ്ടുതുടങ്ങിയിട്ടുണ്ട്. കാലവർഷത്തിന്റെ പിന്മാറ്റമാണ് സാധാരണ തുലാവർഷമായി കണക്കാക്കുന്നത്. കാലാവസ്ഥാ വ്യതിയാനം കാരണം പലതരം മാറ്റങ്ങൾ കണ്ടുവരുന്നുണ്ട്. മൺസൂണിൽ ചുഴലിക്കാറ്റ് സാധാരണ സംഭവിക്കാറില്ല. ഈ വ്യതിയാനങ്ങളുടെ കാരണം കൂടുതലായി ഇനിയും കണ്ടെത്തേണ്ടതുണ്ട്.

ഡോ.ഗോപകുമാർ ചോലയിൽ
കാലാവസ്ഥാ ഗവേഷകൻ.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, THRISSUR, RAIN
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.