നിലമ്പൂർ:കർഷകർക്ക് പുതിയ ഭീഷണിയായി കറുത്ത തേരട്ടകൾ. പൊതുവേ നിരുപദ്രവകാരികളാണെന്ന് കരുതപ്പെടുന്ന തേരട്ടകൾ വഴിക്കടവിൽ ഇപ്പോൾ കർഷകരുടെ ഉറക്കം കെടുത്തുകയാണ്. വെള്ളരി,പാവൽ കൃഷിക്കാണ് ഇവയുടെ ഭീഷണി.
പൂവ്വത്തിപൊയിലിലെ അമയോലിക്കൽ ഇമ്മാനുവേലിന്റെ പാവൽ കൃഷിയിലാണ് ആയിരക്കണക്കിന് കറുത്ത തേരട്ടകൾ രാത്രിയിൽ കാണപ്പെടുന്നത്. പാവൽ കൃഷിയിലെ വള്ളികളിൽ കയറിപ്പറ്റുന്ന ഇവ ഇളംനാമ്പുകൾ തിന്ന് കൃഷി പാടെ നശിപ്പിക്കുകയാണ്. രാത്രിസമയത്താണ് ഇവ കൂട്ടമായെത്തുന്നത്. ഒറ്റ രാത്രിക്കൊണ്ട് കൃഷി പാടെ നശിപ്പിക്കുന്നു.കഴിഞ്ഞ ദിവസം ടോർച്ച് വെളിച്ചത്തിൽ നൂറ് കണക്കിന് തേരാട്ടകളെയാണ് ഇമ്മാനുവേൽ കൃഷിയിടത്തിൽ നിന്നും ശേഖരിച്ചത്. സമീപത്തെ മറ്റു കർഷകരുടെ വെള്ളരി കൃഷികളിലും തേരട്ടകളെ കണ്ടു തുടങ്ങിയിട്ടുണ്ട്.
പ്രശ്നം ഇതാദ്യം
തേരട്ടകൾ ഇളംഇലകൾ ഭക്ഷിച്ച് കൃഷിക്ക് ഭീഷണിയാവുന്നത് ആദ്യമാണ് ശ്രദ്ധയിൽപ്പെടുന്നത്
കൃഷി അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |