SignIn
Kerala Kaumudi Online
Wednesday, 18 May 2022 9.24 PM IST

ഞാനൊരു ആരാധകൻ

kamal

ഞാൻ ഇപ്പോൾ വിയോഗവാർത്ത അറിഞ്ഞതേയുള്ളു. അതുകൊണ്ട് തന്നെ ദുഃഖം നിയന്ത്രിക്കാനാകുന്നില്ല.നെടുമുടിയുടെ ആരാധകനാണ് ഞാൻ. വേണുസാറിന്റെ ആരാധകനാണെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്. നടൻ മാത്രമല്ല തികഞ്ഞൊരു കലാകാരനാണ് അദ്ദേഹം. അതുകൊണ്ടാണ് തമിഴ് ചിത്രത്തിൽ അദ്ദേഹം അഭിനയിക്കണമെന്ന് ഞാൻ നിർബന്ധം പിടിച്ചത്. വേണുവിന്റെ വിയോഗം ഇന്ത്യൻ സിനിമാലോകത്തിന് കനത്ത നഷ്ടമാണ്. വേണുവിനെ പോലെ ഒരു കലാകാരൻ വളരെ അപൂർവമാണ്. ആ അപൂർവതയുടെ വിടവ് നമുക്ക് എന്നും അനുഭവപ്പെടും. എഴുത്തുകാർ, സംവിധായകർ, എന്നെപ്പോലെയുള്ള ആരാധകർ എല്ലാവരും വേണുവിനെ എന്നും ഓർക്കും.വേണുവിന് വേണ്ടി എഴുതാനുള്ള കഥകൾ എന്റെയുള്ളിൽ ഉണ്ടായിരുന്നു.അദ്ദേഹത്തോട് ഒന്നിച്ചഭിനയിച്ചപ്പോൾ ഒരുപാട് സംസാരിക്കാൻ കഴിഞ്ഞു. എന്റെ സ്‌നേഹം അറിയിക്കാൻ സമയം കിട്ടി. അതിന് ഞാനെന്നും നന്ദിപറയുന്നു.

പകരക്കാരനില്ലാത്ത പ്രതിഭാശാലി: വിനീത് ശ്രീനിവാസൻ

അതുല്യകലാകാരനായ, ഗുരുസ്ഥാനീയനായ ഏറ്റവും പ്രിയപ്പെട്ട വേണു അങ്കിളിനെക്കുറിച്ച് ഞാൻ എന്തെഴുതാനാണ്. വല്ലാത്തൊരു ശൂന്യത. ഒരുമിച്ച് ചെയ്ത യാത്രകളും, പാടിക്കേൾപ്പിച്ച പാട്ടുകളും, ആദ്യ സിനിമ സംവിധാനം ചെയ്യുമ്പോൾ ഒപ്പം നിന്ന് പറഞ്ഞു തന്ന കാര്യങ്ങളും, അച്ഛൻ ആശുപത്രിയിലായിരുന്നപ്പോൾ ധൈര്യം തന്ന ആ ഫോൺ വിളിയും.. എല്ലാം മിന്നിമറയുന്നു.. പകരക്കാരനില്ലാത്ത പ്രതിഭാശാലിയാണ്.. മറക്കില്ല, മറക്കാനാവില്ല.

"വേണു അങ്കിൾ. അങ്ങയുടെ സിനിമകളും കലയോടുള്ള ആഴത്തിലുള്ള അവബോധവും വരും തലമുറയ്‌ക്കൊരു പഠനോപാധിയായിരിക്കും. ഇതിഹാസത്തിനു വിട."

പൃഥ്വിരാജ്

"ഒരിക്കലും ഉൾകൊള്ളാൻ പറ്റാത്ത വേർപാട്, വേണുവേട്ടാ പ്രണാമം."

ദിലീപ്

"വേണുവേട്ടൻ വിടവാങ്ങി..... അതുല്യനായ കലാകാരൻ...അഭിനയത്തിന്റെ മർമ്മമറിഞ്ഞ മഹാനടൻ...സ്‌നേഹ സമ്പന്നനായ ജ്യേഷ്ഠ സഹോദരന് ആദരാഞ്ജലികൾ..."

വിനയൻ

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEDUMUDI
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.