SignIn
Kerala Kaumudi Online
Friday, 26 April 2024 2.06 PM IST

സംസ്ഥാനത്തെ തീപ്പൊരി നേതാക്കൾ ദേശീയ തലത്തിലേക്ക്, കേരളത്തിൽ ഡി വൈ എഫ് ഐയെ  നയിക്കാൻ ഇവരിലാര് വരും ?

aa-rahim-

തിരുവനന്തപുരം: ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹിം ഡി വൈ എഫ്‌ ഐ അഖിലേന്ത്യ പ്രസിഡന്റാകുമെന്ന് സൂചന. നിലവിൽ അഖിലേന്ത്യ പ്രസിഡന്റായ മന്ത്രി മുഹമ്മദ് റിയാസ് സ്ഥാനമൊഴിയുന്ന അവസരത്തിലാണ് റഹിം ദേശീയ തലത്തിലേക്ക് ഉയരുന്നത്. അടുത്തയാഴ്ച ചേരുന്ന ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി പുതിയ പ്രസിഡന്റിനെ തീരുമാനിക്കുമെന്നാണ് വിവരം. റഹിമിനൊപ്പം കേരളത്തിലെ മറ്റൊരു തീപ്പൊരി നേതാവായ ജെയ്ക്ക് സി തോമസും ദേശീയതലത്തിലേക്ക് എത്തുമെന്നാണ് വിവരം. കേരളത്തിലെ നേതാക്കളായ ഇരുവരെയും ദേശീയതലത്തിലേക്ക് എത്തിച്ച് ഡി.വൈ.എഫ്.ഐയെ കൂടുതൽ ഊർജ്ജിതമാക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം.

അതേസമയം സർക്കാരിനെതിരെ പ്രതിപക്ഷത്തിന്റെ അടക്കം ആരോപണങ്ങളെ ചാനലുകളിലും, പൊതു വേദികളിലും പ്രതിരോധിക്കുന്നതിലൂടെ മികച്ച പ്രകടനമാണ് വർഷങ്ങളായി റഹിമും, ജെയ്കും കാഴ്ച വച്ചിരുന്നത്. ഈ നേതാക്കൾ ദേശീയ തലത്തിലേക്ക് തട്ടകം മാറ്റുമ്പോൾ കേരളത്തിൽ ഡി വൈ എഫ് ഐയെ ആരു നയിക്കും എന്ന ചർച്ചകളും ഉയർന്നു കഴിഞ്ഞു. എം വിജിൻ, കെ വി സുമേഷ്, സച്ചിൻ ദേവ് എന്നിവർ നിയമസഭാംഗങ്ങളായതിനാൽ പരിഗണിക്കുമോ എന്ന് കണ്ടറിയണം. ഇവരെ പരിഗണിച്ചില്ലെങ്കിൽ കെ റഫീഖും സജേഷും ഡിവൈഎഫ്‌ഐയുടെ സംസ്ഥാന നേതൃസ്ഥാനത്തേയ്ക്ക് എത്തുമെന്നാണ് കരുതപ്പെടുന്നത്. ദേശീയ നേതൃത്വത്തിൽ മുഖങ്ങൾ മാറുന്നതിന് പിന്നാലെ സംസ്ഥാന നേതൃത്വത്തിലും അഴിച്ചുപണിയുണ്ടാവും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DYFI, AA RAHIM, JAICK C THOMAS, DYFI KERALA, AA RAHIM DYFI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.