SignIn
Kerala Kaumudi Online
Friday, 26 April 2024 8.37 AM IST

കെ പി സി സി പുനസംഘടന: ഗ്രൂപ്പുകളുടെ പ്രതിഷേധം ഫലം കണ്ടു, മുൻ പ്രസിഡന്റുമാരെ ഭാരവാഹികളാക്കില്ല, പത്മജയ്ക്ക് ഇളവ്

padmaja-venugopal

തിരുവനന്തപുരം: കെ പി സി സി പുനസംഘടനയുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ പരിഹാരം. മുൻ ഡി സി സി പ്രസിഡന്റുമാരായിരുന്ന ആരെയും ഭാരവാഹികളാക്കില്ലെന്ന് തീരുമാനിച്ചു. എന്നാൽ പത്മജ വേണുഗോപാലിന് ഇക്കാര്യത്തിൽ ഇളവ് അനുവദിച്ചിട്ടുണ്ട്. എം പി വിൻസന്റിനും യു രാജീവനും ഇളവ് അനുവദിക്കാത്ത നേതൃത്വം ബിന്ദു കൃഷ്ണയെ പരിഗണിച്ചതുമില്ല.

കഴിഞ്ഞ തവണ വിൻസന്റിനും രാജീവനും ഒരു വർഷം മാത്രമാണ് പ്രസിഡന്റ് പദവി വഹിക്കാനായത്. ഇതിനാലാണ് അവർക്ക് ഇളവ് നൽകാനുള്ള തീരുമാനത്തിൽ കെ പി സി സി നേതൃത്വം എത്തിയത്. എന്നാൽ ഇതിനെച്ചൊല്ലി പാർട്ടിക്കുള്ളിൽ വൻ എതിർപ്പ് ഉയർന്നിരുന്നു. ഇതിനെതുടർന്നാണ് കൂടുതൽ ചർച്ചകൾക്കു ശേഷം ഇരുവർക്കും ഇളവ് നൽകാനുള്ള തീരുമാനത്തിൽ നിന്ന് നേതൃത്വം പിന്നിലേക്ക് പോയത്. അതേസമയം തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് രമണി പി നായരും മഹിളാ കോൺഗ്രസ് നേതാവ് ഫാത്തിമ റോസ്നയും ജനറൽ സെക്രട്ടറിമാരാകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KPCC, CONGRESS, PADMAJA VENUGOPAL, SUDHAKARAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.