SignIn
Kerala Kaumudi Online
Wednesday, 25 September 2024 5.38 PM IST

മലപ്പുറം ബാങ്ക് ലയനം: ചർച്ചയ്ക്ക് തയ്യാർ

Increase Font Size Decrease Font Size Print Page

malappuram-bank

തിരുവനന്തപുരം: മലപ്പുറം ജില്ലാ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കുന്നതിന് ചർച്ചയ്ക്ക് സർക്കാർ തയ്യാറാണെന്ന് സഹകരണ മന്ത്രി വി.എൻ.വാസവൻ നിയമസഭയിൽ പറഞ്ഞു. സംസ്ഥാന, ജില്ലാതലത്തിൽ ഇതിനായി ചർച്ച നടത്തി. ഇനിയും ചർച്ച നടത്താൻ സർക്കാരിന് മടിയില്ലെന്ന് കേരള സഹകരണ സംഘം (രണ്ടാം ഭേദഗതി) ബില്ലിന്റെ ചർച്ചയ്ക്കുള്ള മറുപടിയിൽ മന്ത്രി പറഞ്ഞു. മലപ്പുറം ജില്ലയുടെ ആകെ സമഗ്രത അടിസ്ഥാനമാക്കിയാണ് കേരള ബാങ്ക് രൂപകല്പന ചെയ്തിരിക്കുന്നത്. കേരള ബാങ്കിൻെറ 769 ശാഖകൾക്കും റിസർവ് ബാങ്കിന്റെ അംഗീകാരം ലഭിച്ചു.

സഹകരണ നിയമത്തിന്റെ സമഗ്ര നിയമഭേദഗതി അടുത്ത നിയമസഭ സമ്മേളനത്തിൽ കൊണ്ടുവരും. ബില്ലിന്റെ കരടായി. സമ്മേളനത്തിൽ മറ്റൊരു സഹകരണ ബിൽ ഉണ്ടായതുകൊണ്ടാണ് അവതരിപ്പിക്കാതിരുന്നതെന്നും മന്ത്രി പറഞ്ഞു. കേരള സഹകരണ സംഘം (രണ്ടാം ഭേദഗതി) ബിൽ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: MALAPPURAM BANK
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.