തൃശൂർ: നൂറ് ശതമാനം സാക്ഷരതയുണ്ടായിട്ടും കേരളത്തിൽ വേണ്ടത്ര തൊഴിലധിഷ്ഠിത കോഴ്സുകൾ തുടങ്ങാനായില്ലെന്നും വ്യവസായ സ്ഥാപനങ്ങൾ മാറിവന്ന സർക്കാരുകൾ അടച്ചുപൂട്ടുകയായിരുന്നുവെന്നും ബി.ഡി.ജെ.എസ് അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി.
ഭാരത് ധർമ്മ മഹിളാ സേനജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി - പ്ളസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെയും കലാരംഗത്ത് കഴിവ് തെളിയിച്ചവരെയും ആദരിക്കുന്ന പരിപാടിമികവ് 2021' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് സി.ഡി ശ്രീലാൽ അദ്ധ്യക്ഷനായി. ബി.ഡി.എം.എസ് സംസ്ഥാന അദ്ധ്യക്ഷ അഡ്വ.സംഗീത വിശ്വനാഥ്, ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ.ഉണ്ണിക്കൃഷ്ണൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |