ആലപ്പുഴ: ഹിന്ദി ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യുക്കേഷൻ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പി.എസ്.സി അംഗീകാരമുള്ള കോഴ്സിന്റെ മെരിറ്റ്/ മാനേജ്മെന്റ് സീറ്റുകളിലേക്ക് എസ്.എസ്.എൽ.സി, പ്ലസ് ടു (രണ്ടാം ഭാഷ ഹിന്ദിയിൽ 50 ശതമാനം മാർക്ക്) യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
ഭൂഷൺ, സാഹിത്യ വിശാരദ്, പ്രവീൺ, സാഹിത്യാചാര്യ, ഹിന്ദി ബി.എ, എം.എ എന്നിവ ഉള്ളവരെയും പരിഗണിക്കും. പ്രായം 17നും 35നും മദ്ധ്യേ. പട്ടികജാതി - വർഗക്കാർക്ക് അഞ്ച് വർഷവും മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് മൂന്നുവർഷവും വയസിളവ്. ഇ-ഗ്രാന്റ്സ് വഴി ഫീസ് ആനുകൂല്യവും ലഭിക്കും. അവസാന തീയതി 20. ഫോൺ: 04734-296496, 8547126028.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |