ആലപ്പുഴ: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ചേർത്തല തെക്ക് ഗ്രാമപഞ്ചായത്തും ഫിഷറീസ് വകുപ്പും സംയുക്തമായി നടപ്പാക്കിയ വീട്ടുവളപ്പിലെ മത്സ്യകൃഷിയുടെ വിളവെടുപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിനിമോൾ സാംസൺ ഉദ്ഘാടനം ചെയ്തു. മുട്ടിൽ ജോൺ കുരിശിങ്കലിന്റെ വീട്ടിലാണ് വിളവെടുപ്പ് നടത്തിയത്. ഒരു മീനിന് ശരാശരി 500 ഗ്രാം തൂക്കമുണ്ട്.പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിബു.എസ്. പത്മം, അർത്തുങ്കൽ ഫിഷറീസ് ഓഫീസർ ഷീന, യൂണിറ്റ് ഓഫീസർ ലീന ഡെന്നിസ്, പ്രൊമോട്ടർമാരായ ജിത്തു മേബിൾ, എസ്. സുധീഷ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |