മാവേലിക്കര: യു.ഡി.എഫ് പുതിയകാവ് കൂട്ടായ്മ മാവേലിക്കര നഗരത്തിലെ ഒൻപതാം വാർഡിൽ നടപ്പാക്കുന്ന കൃഷിത്തിരിയുടെ ഭാഗമായി നുറ് വീടുകളിൽ കാർഷിക വേലി കെട്ടും. പയറിനും പാവലിലിനും പടർന്ന് പന്തലിക്കാൻ പന്തലിന് പകരമായാണ് നെറ്റുകൊണ്ട് വേലി കെട്ടി പടർത്തുന്നത്. നെറ്റ് കെട്ടൽ ആരംഭിച്ചു. ആലിന്റ തെക്കേതിൽ ബീന എബ്രഹാമിന്റെ വീട്ടിൽ കാർഷിക വേലി കെട്ടലിന്റെ ഉദ്ഘാടനം യു.ഡി.എഫ് പുതിയകാവ് കൂട്ടായ്മ ചെയർമാൻ കേരളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി തോമസ്.സി കുറ്റിശേരിൽ നിർവഹിച്ചു. കൂട്ടായ്മ ജനറൽ കൺവീനർ മാത്യു കണ്ടത്തിൽ അദ്ധ്യക്ഷനായി.