SignIn
Kerala Kaumudi Online
Friday, 26 April 2024 1.32 PM IST

7 ലിറ്റർ മദ്യവുമായി പിടിയിൽ

ഹരിപ്പാട്: ബിവറേജസ് കോർപറേഷന്റ ചില്ലറ വിൽപന കേന്ദ്രത്തിൽ നിന്ന് കൂടുതൽ അളവിൽ മദ്യം വാങ്ങികടത്താൻ ശ്രമിച്ചയാളെ പിടികൂടി. മദ്യം കടത്താൻ ഉപയോഗിച്ച സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. കീരിക്കാട് മലമേൽഭാഗം പുത്തൻപുരയിൽ ,വിനോദിനെ (43) യാണ്അറസ്റ്റ് ചെയ്തത്. പള്ളിപ്പാട് ഭാഗത്ത് കാർത്തികപള്ളി എക്സൈസ് റേഞ്ച് സംഘവും എക്സൈസ് ഇന്റെലിജൻസ് സംഘവും ചേർന്ന് നടത്തിയ വാഹന പരിശോധനയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സ്കൂട്ടറിൽ സൂക്ഷിച്ചിരുന്ന ഏഴ് ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യവും പിടികൂടി. എക്സൈസ് ഇൻസ്പക്ടർ എസ്.രാധാകൃഷ്ണൻ, ഇന്റലിജൻസ് ബ്യൂറോ പ്രിവന്റീവ് ഓഫീസർ എം. അബ്ദുൾ ഷുക്കൂർ, സി.സാലിച്ചൻ, സിവിൽ എക്സൈസ് ഓഫീസറമാരായ ജി.ജയകൃഷ്ണൻ, യു.ഷാജഹാൻ, എസ്.ആർ റഹിം എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.