SignIn
Kerala Kaumudi Online
Thursday, 19 September 2024 12.51 AM IST

ആൻമരിയയുടെ കൈയക്ഷരം ലോക സുന്ദരം

Increase Font Size Decrease Font Size Print Page

kk

ആലക്കോട്: ലോകത്ത് ഇംഗ്ളീഷ് അതിമനോഹരമായി എഴുതുന്നത് മലയാളി പെൺകുട്ടി. കുടിയാന്മല സ്വദേശിനി ആൻമരിയ ബിജുവിന് ലോക കൈയെഴുത്ത് മത്സരത്തിൽ ഒന്നാം സ്ഥാനം.

കുടിയാന്മലയ്ക്കടുത്തുള്ള അരീക്കമല സ്വദേശിയും ടി.വി മെക്കാനിക്കുമായ ചന്ദ്രൻകുന്നേൽ ബിജു ജോസിന്റെയും വീട്ടമ്മയായ സ്വപ്നയുടെയും മൂന്നു മക്കളിൽ രണ്ടാമത്തെ കുട്ടിയാണ് പതിനാറുകാരി ആൻമരിയ ബിജു. ചെറുപ്പം മുതലേ അക്ഷരങ്ങളോടായിരുന്നു ഇഷ്ടം. സ്‌കൂളിലെ കൈയെഴുത്ത് മാസികകളിൽ സ്ഥിരം താരമായി. ഇതു മനസ്സിലാക്കിയ ബന്ധുവാണ് ലോക മത്സരത്തെക്കുറിച്ച് പറഞ്ഞതും വിശദാംശങ്ങൾ അയച്ചുകൊടുത്തതും.

എ.എ.എച്ച്.സിയും ഡബ്ളിയു. എച്ച്. എ.സിയും സംയുക്തമായി

ന്യൂയോർക്കിൽ ജൂണിൽ നടത്തിയ വേൾഡ് ഹാൻഡ് റൈറ്റിംഗ് കോമ്പറ്റീഷനിൽ ആർട്ടിസ്റ്റിക് വിഭാഗത്തിൽ ഓൺലൈനായി പങ്കെടുക്കുകയായിരുന്നു.

വിലയേറിയ മൂന്നു പേനകളും സർട്ടിഫിക്കറ്റും അയച്ചു കൊടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചിട്ടുണ്ട്.

ചെമ്പേരി നിർമ്മല ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയായ ആൻമരിയയെ തേടി അഭിനന്ദന പ്രവാഹമാണ്. സഹോദരങ്ങളായ അലൻ ബിജു, അമല ബിജു എന്നിവരും വിദ്യാർത്ഥികളാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: AAN MARIA HAND WRITING
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.