പത്തനംതിട്ട: ജില്ലയിൽ ബൈക്കിലെത്തി മാല മോഷണം നടത്തിവന്ന രണ്ട് യുവാക്കൾ അറസ്റ്റിൽ. ആറന്മുള പൊലീസ് സ്റ്റേഷൻ പരിധിയിലും കൊടുമൺ പൊലീസ് സ്റ്റേഷൻ പരിധിയിലും കഴിഞ്ഞദിവസങ്ങളിൽ ബൈക്കിലെത്തി മാല കവർന്ന ആലപ്പുഴ നൂറനാട് പള്ളിക്കൽ മഹേഷ് ഭവനത്തിൽ മനോജ് (25), ശൂരനാട് തെക്ക് ,ആനയടി ചെറുകുന്നം പ്ലാവില പുത്തൻവീട്ടിൽ അക്ഷയ് ആർ .നായർ ( 21 ) എന്നിവരാണ് പിടിയിലായത്. അന്വേഷണത്തിന്റെ ഭാഗമായി 100 കിലോമീറ്ററോളം പരിധിയിൽ ഇരുന്നൂറോളം സി.സി.ടി -വി കാമറകളാണ് പൊലീസ് പരിശോധിച്ചത്. ജില്ലാ പൊലീസ് മേധാവി ആർ .നിശാന്തിനിയുടെ നിർദ്ദേശപ്രകാരം പത്തനംതിട്ട ഡി. വൈ എസ് , പി . കെ സജീവിന്റെ നേതൃത്വത്തിൽ രൂപീകരിച്ച സംഘമാണ് പ്രതികളെ പിടികൂടിയത്. ആറന്മുള പൊലീസ് ഇൻസെക്ടർ രാഹുൽ രവീന്ദ്രൻ ,സബ് ഇൻസ്പെക്ടർ രാജീവ്, സി .പി .ഒ ജോബിൻ ജോൺ ,സുജിത് കുമാർ, ഉമേഷ് , ഷഫീഖ് ,വിജീഷ്, ശ്രീലാൽ എന്നിവർ അടങ്ങുന്ന പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത് .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |