പൃഥ്വിരാജ് സുകുമാരന് ഇന്ന് മുപ്പത്തിയൊൻപതാം പിറന്നാൾ. കഴിഞ്ഞ 20 വർഷമായി മലയാളത്തിന്റെ് ഇഷ്ടതാരമാണ് പൃഥ്വിരാജ്. 2002ലെ ആദ്യ ചിത്രം 'നന്ദനം' മുതൽ ഇന്നുവരെയുള്ള പൃഥ്വിരാജ് ചിത്രങ്ങൾ ഏതെല്ലാമെന്ന് ഒറ്റശ്വാസത്തിൽ പറയാനാകുമോ എന്ന് ചോദിച്ചാൽ ഏത് കടുത്ത ആരാധകനും ഒന്ന് ആലോചിക്കേണ്ടിവരും.
എന്നാൽ ഇതുവരെയുള്ള പൃഥ്വിരാജ് ചിത്രങ്ങൾ എല്ലാം തന്നെ ഒരു വീഡിയോയിലാക്കി പൃഥ്വിക്ക് ജന്മദിനാശംസകൾ നേർന്നിരിക്കുകയാണ് ടീം പൊഫഷ്യോ.പൃഥ്വിരാജിന്റെ് വീഡിയോ പ്രെമോഷൻ ഗ്രൂപ്പാണ് ടീം പൊഫഷ്യോ.റിലീസ് ചെയ്ത മുഴുവൻ പൃഥ്വിരാജ് ചിത്രങ്ങളും ഇവിടെ കാണാം.
2011ൽ പൃഥ്വിരാജ് നായകനായ 'ഇന്ത്യൻ റുപ്പി' മികച്ച ഫീച്ചർ ഫിലിമിനുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കിയിരുന്നു. 2006ൽ വാസ്തവം, 2012ൽ സെല്ലുലോയ്ഡ്, അയാളും ഞാനും തമ്മിൽ തുടങ്ങിയ സിനിമകൾക്ക് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും പൃഥ്വിരാജ് നേടിയിരുന്നു.ഈ പുരസ്കാരങ്ങൾ ഉൾപ്പെടെയുള്ളവ വീഡിയോയിൽ പരാമർശിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |