SignIn
Kerala Kaumudi Online
Friday, 26 April 2024 6.03 PM IST

മഴക്കെടുതി; മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ നൽകുമെന്ന് റവന്യുമന്ത്രി

k-rajan

കോട്ടയം: സംസ്ഥാനത്ത് മഴക്കെടുതിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ ധനസഹായം നൽകുമെന്ന് റവന്യുമന്ത്രി കെ രാജൻ. നഷ്ടപരിഹാര തുകയൊക്കെ അതത് സമയത്ത് തന്നെ നൽകുമെന്നും, പ്രാഥമികമായി നൽകേണ്ടതൊക്കെ വിതരണം ചെയ്യാൻ നിർദേശിച്ചെന്നും അദ്ദേഹം പറഞ്ഞു.

കോട്ടയം, ഇടുക്കി ജില്ലകൾക്ക് അടിയന്തരമായി സഹായം പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു. മരിച്ചവരുടെ സംസ്‌കാരവുമായി ബന്ധപ്പെട്ടതും പരിക്കേറ്റവരുടെ ചികിത്സയുമായി ബന്ധപ്പെട്ടതുമായ കാര്യങ്ങൾ കൃത്യതയോടെ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം കൂട്ടിക്കൽ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 11 ആയി എട്ടുപേരുടെ മൃതദേഹങ്ങളാണ് ഇന്ന് കണ്ടെത്തിയത്. കൊക്കയാറിൽ കാണാതായ എട്ടുപേർക്കായി തിരച്ചിൽ തുടരുന്നു. അഞ്ച് കുട്ടികളെ ഉൾപ്പടെയാണ് കണ്ടെത്താനുള്ളത്.ഫയർഫോഴ്‌സിന്റെ നേതൃത്വത്തിലാണ് തിരച്ചിൽ നടക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HEAVY RAIN, K RAJAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.