തിരുവനന്തപുരം: സംസ്ഥാനത്തെ അണക്കെട്ടുകൾ തുറക്കുന്നതിൽ ആശങ്ക വേണ്ടെന്ന് റവന്യുമന്ത്രി കെ രാജൻ. പകൽ സമയത്ത് മാത്രമേ ഡാമുകൾ തുറക്കുകയുള്ളൂവെന്നും, ഇടുക്കി അണക്കെട്ട് ഇപ്പോൾ തുറക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
മുന്നറിയിപ്പുകൾ വൈകിയെന്ന പ്രതിപക്ഷ ആരോപണം തെറ്റാണെന്നും മന്ത്രി വ്യക്തമാക്കി. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ നിർദേശമനുസരിച്ചാണ് പ്രവർത്തിക്കുന്നത്. മുന്നറിയിപ്പുകൾ നൽകുന്നത് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണെന്നും അദ്ദേഹം പറഞ്ഞു.
സോഷ്യൽ മീഡിയയിലൂടെയും മറ്റും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.അതേസമയം സംസ്ഥാനത്തെ അണക്കെട്ടുകളുടെ നിലവിലെ സ്ഥിതി വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. രാവിലെ 10 മണിക്കാണ് യോഗം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |