ഇത്രയും ദിവസങ്ങൾ പിന്നിട്ടിട്ടും നെടുമുടി വേണുവിന്റെ വേർപാട് വിശ്വസിക്കാനാകുന്നില്ലെന്ന് സംവിധായകൻ ഭദ്രൻ.നെടുമുടി വേണു മരിച്ച് ഒരാഴ്ച പിന്നിടുന്ന വേളയിലാണ് ഫേസ്ബുക്കിലൂടെ ഭദ്രൻ അനുസ്മരണക്കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.
മോഹൻലാൽ ചിത്രമായ സ്ഫടികത്തിലെ "ചുവപ്പിന് ചോര എന്നുകൂടി അർത്ഥമുണ്ട് മാഷേ..." എന്ന വാക്കുകൾ നെടുമുടി വേണുവിന്റെ സംഭാവന ആയിരുന്നെന്നും, ഇത് എഴുതിചേർത്തപ്പോൾ ചാക്കോ മാഷ് വെടിയേറ്റ് കൊല്ലപ്പെടുമെന്ന വിവരം വേണു അറിഞ്ഞിരുന്നില്ലെന്നും സംവിധായകൻ വെളിപ്പെടുത്തി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
എന്റെ വേണു,
നിങ്ങളുടെ വേർപാട് സത്യമോ മിഥ്യയോ?
എനിക്ക് ഇത്രയും ദിവസങ്ങൾ കഴിഞ്ഞിട്ടും വിശ്വസിക്കാനാകുന്നില്ല...
ആ തിക്കുമുട്ടലിൽ ഞാൻ ഓർത്തുപോകുന്നു...
അങ്ങയുടെ സംഭാവന ആയിരുന്നു സ്പടികത്തിലെ ആ രണ്ടു വാക്കുകൾ.
"ചുവപ്പിന് ചോര എന്നുകൂടി അർത്ഥമുണ്ട് മാഷേ..."
ആ വാക്കുകൾ എഴുതി ചേർത്തപ്പോൾ വേണു അറിഞ്ഞിരുന്നില്ല ചാക്കോ മാഷിന്റെ അന്ത്യം വെടി കൊണ്ട് കൊല്ലപ്പെടാൻ ആയിരുന്നുവെന്ന്.
പ്രണാമം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |