തിരുവനന്തപുരം: എൻജിനിയറിംഗ്, പോളിടെക്നിക് ഉൾപ്പെടെ എല്ലാ പ്രൊഫഷണൽ കോളേജുകൾക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 23വരെ അവധി പ്രഖ്യാപിച്ചു.
21, 22, 23 തീയതികളിലെ എല്ലാ സർവകലാശാലാ പരീക്ഷകളും മാറ്റി. കേരള സർവകലാശാലയുടെ എൻട്രൻസ് പരീക്ഷകളും മാറ്റി.
അവസാന സെമസ്റ്ററൊഴികെയുള്ള ക്ലാസുകൾ ആരംഭിക്കുന്നത് 25നാണ്. എല്ലാ പ്രവേശന നടപടികളും തുടരും.
കുസാറ്റ്
കൊച്ചി: കെ.വി.എം കോളേജ് ഒഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ ഇന്നും 22നും നടത്താനിരുന്ന ബയോ ടെക്നോളജി എം.എസ്സി രണ്ടാം സെമസ്റ്റർ പരീക്ഷ മാറ്റിവച്ചു.
ആരോഗ്യ സർവകലാശാല
ആരോഗ്യ, ശാസ്ത്ര സർവകലാശാല 20ലെ പരീക്ഷകൾ മാറ്റി. പുതുക്കിയ തീയതി വെബ്സൈറ്റിൽ ഉടൻ പ്രസിദ്ധപ്പെടുത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |