പുനലൂർ: എഫ്.എം നിലയത്തിൽ നിന്ന് കേബിൾ മോഷ്ടിച്ച രണ്ട് യുവാക്കളെ പുനലൂർ പൊലീസ് പിടികൂടി. തൊളിക്കോട് പരവട്ടം സരസ്വതി നിലയത്തിൽ ചന്ദ്രൻ (39), പിറവന്തൂർ നിഷാ ഭവനിൽ ബാബു എന്ന് വിളിക്കുന്ന നിഷാദ് (38) എന്നിവരെയാണ് പുനലൂർ പൊലീസ് പിടികൂടിയത്. പുനലൂർ നഗരസഭയുടെ 7 നിലയുള്ള കെട്ടിടത്തിന് മുകളിൽ പ്രവർത്തിച്ചു വരുന്ന ആ കാശവാണി എഫ്.എം നിലയത്തിൽ നിന്നാണ് കേബിളും മറ്റും പ്രതികൾ മോഷ്ടിച്ചതെന്ന് പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |