SignIn
Kerala Kaumudi Online
Wednesday, 23 September 2026 10.01 PM IST

കൊവിഡ് ധനസഹായം : സ്ഥിരീകരണ സർട്ടിഫിക്കറ്റിനായി അപേക്ഷ നൽകിയത് മുപ്പത് പേർ

covid

തൃശൂർ : കൊവിഡ് മൂലം മരിച്ചവർക്ക് നൽകുന്ന ധനസഹായത്തിന് ഇതുവരെ അപേക്ഷ നൽകിയത് മുപ്പത് പേർ. കൊവിഡിനെ തുടർന്ന് മരണപ്പെട്ടെങ്കിലും കൊവിഡ് പോർട്ടലിൽ ഉൾപ്പെടാത്തവരിൽ നിന്നാണ് അപേക്ഷ സ്വീകരിക്കുന്നത്.

ഒക്ടോബർ പത്ത് മുതലാണ് അപേക്ഷ സ്വീകരിച്ച് തുടങ്ങിയത്. ജില്ലാ കളക്ടർക്ക് ലഭിക്കുന്ന അപേക്ഷകൾ എ.ഡി.എം, ഡി.എം.ഒ എന്നിവരുടെ നേതൃത്വത്തിലുള്ള സമിതി ചേർന്ന് രേഖകൾ പരിശോധിച്ച ശേഷമാണ് കൊവിഡ് മരണമാണോയെന്ന് സ്ഥിരീകരിക്കുക. കൊവിഡ് മൂലം മരണപ്പെട്ടതാണെന്ന് ഉറപ്പ് വരുത്തിയാൽ അപേക്ഷകന് ഔദ്യോഗിക രേഖ കൈമാറും. മാസത്തിൽ രണ്ട് തവണയാണ് സമിതി യോഗം ചേരുക. ലഭിക്കുന്ന അപേക്ഷകളിൽ ഒരു മാസത്തിനകം തീരുമാനമെടുക്കണമെന്നാണ് നിർദ്ദേശം. കൊവിഡ് മൂലം മരിച്ചിട്ടും സർട്ടിഫിക്കറ്റ് ലഭിക്കാത്ത 1500 ഓളം പേർ ഉണ്ടെന്നാണ് വിലയിരുത്തുന്നത്. മെഡിക്കൽ കോളേജിൽ മാത്രം നാനൂറിലേറെ പേർ ഇത്തരത്തിലുണ്ട്.
കൊവിഡ് മൂലം മരണപ്പെട്ടവർക്ക് കേന്ദ്രസർക്കാർ ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് നൽകുന്ന ധനസഹായം ലഭിക്കാനായി ഔദ്യോഗിക രേഖ ലഭിക്കാൻ ആശ്രിതർ കളക്ടർക്ക് അപേക്ഷ നൽകണമെന്നാണ് ഉത്തരവ്. അപേക്ഷയോടൊപ്പം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നൽകിയിട്ടുള്ള മരണ സർട്ടിഫിക്കറ്റിന്റെ രജിസ്റ്റർ നമ്പറും ചേർക്കണം. കൊവിഡ് ടെസ്റ്റ് നടത്തുമ്പോൾ രേഖപ്പെടുത്തേണ്ട എസ്.ആർ.എഫ് നമ്പർ ചേർക്കാതിരിക്കുകയും പിന്നീട് മരണപ്പെടുകയും ചെയ്തവരാണ് അപേക്ഷ നൽകേണ്ടത്. ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് 50,000 രൂപയാണ് അനുവദിക്കുക.

മരണത്തിൽ രണ്ടാമത്

( ഒക്ടോ. 18ാം തിയതി വരെ)

തിരുവനന്തപുരം 4167

തൃശൂർ 3104

കോഴിക്കോട് 2,806

എറണാകുളം 2,633

കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത്

ജൂലായ് മുതൽ സെപ്തംബർ വരെ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL