കൂൾ, ട്രെൻഡി, കോംഫി വസ്ത്രങ്ങളിലാണ് ഇപ്പോൾ കൂടുതൽ പേരുടെയും കണ്ണ്. ലൈറ്റ് പേസ്റ്റൽ നിറങ്ങളാണ് മിക്കവർക്കും പ്രിയം. ഇതെല്ലാം ഒത്തുചേർന്ന ക്ളോത്തിംഗ് മെറ്റീരിയലാണ് മുൾമുൾ അഥവാ മുസ്ലിൻ. നേർത്ത മൃദുലമായ കോട്ടൻ ഫാബ്രിക്കായ ഇവ ബംഗാളിലെ നെയ്ത്തുകാരാണ് ആദ്യമായി നിർമിച്ചത്. വളരെ ഭാരം കുറഞ്ഞതും നേർത്തതുമായതിനാൽ വണ്ടർ ഗോസാമർ, വോവൺ വിൻഡ് എന്നും ഇവയ്ക്ക് പേരുകളുണ്ട്. കോട്ടൻ വസ്ത്രങ്ങളെ ഇഷ്ടപ്പെടുന്നവർക്ക് ഏറ്റവും അനുയോജ്യമായ മുൾമുളിന്റെ പത്ത് ഇന്ത്യൻ ബ്രാൻഡുകൾ പരിചയപ്പെടാം.
ഗുലാബോ ബൈ അബു സന്ദീപ്
ഫെസ്റ്റീവ് ലുക്കിനായി ബ്രാൻഡിന്റെ ഗോട്ടാ കളക്ഷനോടൊപ്പം മുൾമുൾ അണിയാം. ഓഫ് വൈറ്റ് മുൾമുൾ സാരിയോടൊപ്പം ഗോട്ടാ ട്രിമ്മുകൾ ചേർക്കുന്നത് റൊമാന്റിക് ലുക്ക് നൽകും. പോൾക്കി ആഭരണങ്ങളോടൊപ്പം മുൾമുൾ കൂടി ചേരുമ്പോൾ സംഭവം അടിപൊളിയാവും.
മുൾമുൾ
സെലിബ്രിറ്റികളായ ജാൻവി കപൂർ, സാറ അലി ഖാൻ, കരീന കപൂർ എന്നിവരുടെ ഇഷ്ട ബ്രാൻഡായ മുൾമുൾ പേര് സൂചിപ്പിക്കുന്നത് പോലെ മുൾമുൾ മെറ്റീരിയലിലാണ് സ്പെഷ്യലൈസ് ചെയ്യുന്നത്. ലേസ് ട്രിമ്മുകളുള്ള ഈ തൂവെള്ള കുർത്ത പലാസോ സെറ്റ് വേനലിന് ഏറ്റവും പറ്റിയ സെലക്ഷനാണ്.
അനാവില
കുർത്ത ഷർട്ടുകളുടെ ഏറ്റവും മികച്ച ബ്രാൻഡ്. ഒരേ നിറത്തിലുള്ള ഈ വസ്ത്രങ്ങൾ സ്ട്രിപ്പ്ട് ട്രൗസേഴ്സിനോടൊപ്പമാണ് ഏറെ ചേരുക. സ്നീക്കേഴ്സ് കൂടിയായാൽ കാഷ്വൽ ലുക്കിന് ഏറ്റവും ബെസ്റ്റ് .
ഖാരാ കപാസ്
രാത്രിയും പകലും ഒരുപോലെ അനുയോജ്യമായ ഇവ പേസ്റ്റൽ നിറങ്ങളിലാണ് കൂടുതൽ ലഭ്യം. കാഷ്വൽ വെയറായും പാർട്ടി വെയറായും ഇത് ധരിക്കാം.
സാക്ഷാ ആൻഡ് കിന്നി
ഡിന്നർ പാർട്ടികളിൽ താരമാകാൻ ഈ ബ്രാൻഡ് നിങ്ങളെ സഹായിക്കും. സാധാരണ മുൾമുളിലിൽ നിന്നും വ്യത്യസ്തമാണ് ബ്രൈറ്റ് നിറങ്ങളിലുള്ള സാക്ഷാ ആൻഡ് കിന്നി ഔട്ട്ഫിറ്റുകൾ.
ദി ലൂം
വെള്ള പലാസകളോടൊപ്പം ഏറെ ഇണങ്ങുന്നവയാണ് ഈ ബ്ലഷ് പിങ്ക് നിറത്തിലെ വസ്ത്രങ്ങൾ. ഔട്ടിംഗിൽ താരമാകാൻ ഇവയാണ് ബെസ്റ്റ് സെലക്ഷൻ.
ഫാബ് ഇന്ത്യ
കോട്ടൻ വസ്ത്രങ്ങളുടെ മികച്ച അനുഭവം നൽകുന്നവയാണ് ഫാബ് ഇന്ത്യ കളക്ഷനുകൾ.ഓഫീസ് വെയറിന് ഏറ്റവും അനുയോജ്യം.
ലേബൽ എർത്തൻ
നൊസ്റ്റാൾജിക് ലുക്കിന് പേരുകേട്ട ബ്രാൻഡാണിത്. ഫ്ലോറൽ പ്രിന്റുള്ള ദുപ്പട്ടയും, റിട്രോ പോൽക്ക ഡോട്ടട് പാന്റുകളും മികച്ച കോമ്പിനേഷനാണ്.
സിലായ് സ്റ്റുഡിയോ
സ്മോക്ക് ഡീറ്റെയ്ലിംഗ് ഉള്ള ഈ ട്യൂണിക് കുർത്തകൾ ഫ്ലേർഡ് പലാസയോടൊപ്പമാണ് ഏറ്റവും യോജിക്കുന്നത്.
ബ്യൂണ
ബ്ലോക്ക് പ്രിന്റട് ഫ്ളോറൽ വസ്ത്രങ്ങളായ ഇവയ്ക്ക് അഴകേകാൻ ബലൂൺ സ്ലീവ്സ് ഒപ്പമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |