SignIn
Kerala Kaumudi Online
Thursday, 26 September 2024 6.39 AM IST

മക്കൾക്ക് മാതൃകയായ രക്ഷകർത്താക്കളാണോ നിങ്ങൾ? ഈ ഒമ്പത് കാര്യങ്ങൾ അത് തെളിയിക്കും

Increase Font Size Decrease Font Size Print Page
nine-steps-to-more-effect

കുട്ടികളെ വളർത്തുക എന്നു പറയുന്നത് ഏറ്റവും പ്രയാസമേറിയതും എന്നാൽ ഏറ്റവും സന്തോഷം നൽകുന്ന ഒന്നാണ്.ഒരു രക്ഷകർത്താവ് എന്ന നിലയിൽ കൂടുതൽ സംതൃ‌പ്‌തി തോന്നുന്നതിനും നിങ്ങളുടെ കുട്ടികളെ കൂടുതൽ ആനന്ദിപ്പിക്കുന്നതിനും സഹായിക്കുന്ന ഒമ്പത് ടിപ്പുകൾ ഇതാ...

1.കുട്ടികളുടെ നേട്ടങ്ങളെ പ്രശംസിക്കുക

ഒരു രക്ഷകർത്താവ് എന്ന നിലയിൽ നിങ്ങളുടെ വാക്കും പ്രവർത്തികളും മറ്റെന്തിനെക്കാളും കുട്ടികളുടെ സന്തോഷം വർദ്ധിപ്പിക്കുന്നു. അവരുടെ നേട്ടങ്ങളെ പ്രശംസിക്കുന്നതിലൂടെ ചെറിയ നേട്ടങ്ങൾ പോലും അവർക്ക് അഭിമാനം കിട്ടുന്നു.ഒരു കുട്ടിയെ മറ്റൊരു കുട്ടിയുമായി പ്രതികൂലമായി താരതമ്യം ചെയ്യുന്നത് കുട്ടികളെ വിലകെട്ടവരാക്കും നിങ്ങൾക്ക് അവരുടെ പെരുമാറ്റം ഇഷ്ടപ്പെടാത്തപ്പോഴും അവരെ സ്നേഹിക്കുന്നുണ്ടെന്നും കുട്ടികളെ മനസ്സിലാക്കിക്കുക

2.നല്ല പ്രവർത്തികൾ അംഗീകരിക്കുക

കുട്ടികളെ അഭിനന്ദിക്കുന്നതിനേക്കൾ കൂടുതൽ നിസാര കാര്യങ്ങൾക്കുപ്പോലും ദേഷ്യപ്പെടാറാണ് പതിവ്,അതിനാൽ അവരുടെ നല്ല പ്രവർത്തികൾ അംഗീകരിക്കുക.എ്ലല്ലാ ദിവസവും അവരെ അംഗീകരിക്കാൻ എന്തെങ്കിലും കണ്ടെത്തുക നിങ്ങളുടെ സ്നേഹവും ആലിംഗനവും പ്രശംസയും അവർക്ക് കൂടുതൽ സന്തോഷം നൽകുന്നു.നല്ല പെരുമാറ്റത്തോടെ വളരുന്നതിന് ഇത് സഹായിക്കുന്നു.

3.പരിധികൾ നിശ്ചയിച്ച് കൊടുക്കുക

എല്ലാ വീടുകളിലും അച്ചടക്കം ആവശ്യമാണ്. അച്ചടക്കത്തിന്റെ ലക്ഷ്യം അനുയോജ്യമായ പെരുമാറ്റങ്ങൾ തിരഞ്ഞെടുക്കാനും ആത്മനിയന്ത്രണം പഠിക്കാനും കുട്ടികളെ സഹായിക്കുന്നു. അവർക്കായി നിശ്ചയിച്ച പരിധികൾ അവർ അനുസരിക്കാതെ വരാം. പക്ഷേ ഉത്തരവാദിത്തമുള്ളവരായി വളരാൻ അവർക്ക് ആ പരിധികൾ ആവശ്യമാണ്. ഇതിൻ്റെ ഭഗമായി അവരെ ഉപദ്രവിക്കുകയോ,വേദനിപ്പിക്കുകയോ ചെയ്യരുത്.

nine-steps-to-more-effect

4.കുട്ടികൾക്കായി സമയം കണ്ടെത്തുക

മാതാപിതാക്കൾ കുട്ടികളുമൊത്ത് ഒഴിവ് സമയം ചിലവഴിക്കുകയും.അവർക്കൊപ്പം ഭക്ഷണം കഴിക്കുക,അവരോട് സംസാരിക്കുക,ഒഴിവ് ദിവസങ്ങളിൽ അവർക്കൊപ്പം പുറത്തുപോവുകയും ചെയ്യുക. മാതാപിതാക്കളിൽ നിന്ന് ആവശ്യമുള്ള ശ്രദ്ധ ലഭിക്കാത്ത കുട്ടികളാണ് പലപ്പോഴും മോശമായി പെരുമാറുന്നതിന് കാരണം.

5. നല്ല റോൾ മോഡൽ ആകുക

മാതാപിതാക്കളുടെ പ്രവർത്തികൾ കുട്ടികൾ കൂടുതൽ നിരീക്ഷിക്കുകയും അത് കണ്ട് പഠിക്കുകയും ചെയ്യുന്നു. കുട്ടികളിൽ നിങ്ങൾ കാണാൻ ആഗ്രഹിക്കുന്ന സ്വഭാവഗുണങ്ങൾ മാതൃകയാക്കുക.ബഹുമാനം, സൗഹൃദം, സത്യസന്ധത, ദയ, നിസ്വാർത്ഥമായ പെരുമാറ്റം എന്നിവ പ്രകടിപ്പിക്കുക. പ്രതിഫലം പ്രതീക്ഷിക്കാതെ മറ്റുള്ളവർക്കായി കാര്യങ്ങൾ ചെയ്യുക. നന്ദി പ്രകടിപ്പിക്കുകയും അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്യുക.

6. ആശയവിനിമയത്തിന് മുൻഗണന നൽകുക

നിങ്ങളുടെ പ്രതീക്ഷകൾ വ്യക്തമാക്കുക. ഒരു പ്രശ്നമുണ്ടെങ്കിൽ, അത് വിവരിക്കുക, നിങ്ങളുടെ വികാരങ്ങൾ പ്രകടിപ്പിക്കുക. കുട്ടിയുടെ നിർദ്ദേശങ്ങൾ കേൾക്കുകയും അത് ചർച്ച നടത്തുകയും ചെയ്യുക.കുട്ടികളോട് കൂടുതൽ സംസാരിക്കുകയും കൂടുതൽ ബന്ധം അവരുമായി ഉണ്ടാക്കിയെടുക്കുകയും ചെയ്യുക.

nine-steps-to-more-effect

7.സ്വഭാവ ശൈലി ക്രമീകരിക്കുക

നിങ്ങളുടെ കുട്ടിയുടെ പെരുമാറ്റം മാറുമ്പോൾ,നിങ്ങളുടെ ശൈലി മാറ്റേണ്ടതുണ്ട്. കൗമാരക്കാർ അവരുടെ മാതാപിതാക്കളെ തള്ളിപ്പറയുകയും അവരുടെ സഹപാഠികളെ കൂടുതൽ മാതൃകയാക്കുകയും ചെയ്യുന്നു. എന്നാൽ കൗമാരക്കാർക്ക് കൂടുതൽ സ്വാതന്ത്ര്യം നേടാൻ അനുവദിക്കുമ്പോൾ മാർഗ്ഗനിർദ്ദേശവും പ്രോത്സാഹനവും ഉചിതമായ അച്ചടക്കവും നൽകുന്നത് തുടരുക.

8. കൂടുതൽ സ്‌നേഹിക്കുക

ഒരു രക്ഷകർത്താവ് എന്ന നിലയിൽ കുട്ടികളെ തിരുത്താനും നയിക്കാനും നിങ്ങൾ ബാധ്യസ്ഥരാണ്. കുട്ടികളോട് പെരുമാറുമ്പോൾ കുറ്റപ്പെടുത്തൽ, വിമർശനം അല്ലെങ്കിൽ തെറ്റ് കണ്ടെത്തൽ എന്നിവ ഒഴിവാക്കുക.അത് അവരെ ദുർബലപ്പെടുത്തുകയും വിഷമത്തിലേക്ക് നയിക്കുകയും ചെയ്യും. പകരം,കുട്ടികളെ ശാസിക്കുമ്പോൾ പോലും പ്രോത്സാഹിപ്പിക്കാൻ ശ്രമിക്കുക. അടുത്ത തവണ നിങ്ങൾ ആഗ്രഹിക്കുന്നതും മികച്ചതും പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, നിങ്ങളുടെ സ്നേഹം എപ്പോഴും ഉണ്ടെന്ന് അവർക്ക് മനസ്സിലാക്കിക്കൊടുക്കുക.

9. രക്ഷിതാവിൻ്റെ പരിമിതികൾ മനസ്സിലാക്കുക

കുട്ടികളെ വളർത്തുന്നതിൽ നിങ്ങൾക്കും പരിമിതികൾ ഉണ്ട്.കുട്ടികൾക്കൾ മാതൃകയാക്കേണ്ട നിങ്ങളുടെ സ്വഭാവത്തിലെ പരിമിതികൾ മനസ്സിലാക്കുകയും.എല്ലാം പ്രശ്നങ്ങളും ഒറ്റയടിക്ക് പരിഹരിക്കാൻ ശ്രമിക്കുന്നതിനേക്കാൾ ആവശ്യമുള്ള മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും സമാധാനപൂർവ്വം പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്യുക.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: KIDS, CHILDREN, PARENTS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.