തിരുവനന്തപുരം: എം.എൽ.എമാർ മണ്ഡലങ്ങളിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഴുകിയതിനാൽ ഈയാഴ്ച ശേഷിച്ച രണ്ട് ദിവസത്തെ സഭാസമ്മേളനം ഒഴിവാക്കി. ദുരന്തത്തിൽ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ചശേഷമാണ് ഇതുസംബന്ധിച്ച പ്രമേയം മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ചത്.
ഇന്നലെ പാസാക്കാനിരുന്ന മൂന്ന് ബില്ലുകൾ 29നും ഇന്ന് പരിഗണിക്കേണ്ട നാല് ബില്ലുകൾ 28നും പരിഗണിക്കാൻ തീരുമാനിച്ചു.
29ന് ചരക്കുസേവന ഭേദഗതി ഉൾപ്പെടെയുള്ള മൂന്ന് ബില്ലുകളാണ് പാസാക്കുക. ഫിഷറീസുമായി ബന്ധപ്പെട്ട നാല് ബില്ലുകളാണ് ഇന്ന് സഭ പരിഗണിക്കേണ്ടിയിരുന്നത്. 28ന് സർവ്വകലാശാലകളുമായി ബന്ധപ്പെട്ട രണ്ട് ഭേദഗതി ബില്ലുകൾ പാസാക്കിയ ശേഷമാകും ഫിഷറീസ് ബില്ലുകൾ സബ്ജക്ട് കമ്മിറ്റിക്ക് വിടുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |