ആലപ്പുഴ: സി ഡാക് പൂനെയുടെയും തിരുവനന്തപുരം കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ സഹായത്തോടെ മങ്കൊമ്പ് നെല്ലുഗവേഷണ കേന്ദ്രത്തിൽ നിന്നും കുട്ടനാട്ടിലെ നെൽകൃഷിക്കായി കാർഷിക ബുള്ളറ്റിൻ പുറത്തിറക്കി. ജില്ലയിൽ അടുത്ത ദിവസങ്ങളിൽ ഉയർന്ന താപനില 32 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 25 ഡിഗ്രി സെൽഷ്യസും ആപേക്ഷിക ആർദ്രത 80 മുതൽ 92 ശതമാനം വരെയും ആയിരിക്കും. പാടശേഖരങ്ങളിലെ രോഗകീട നിയന്ത്രണത്തിന് സ്യൂഡോമോണോസ് ഫ്ലൂറസെൻസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി അലകളിൽ തളിക്കുക, വേപ്പിൻ കുരു സത്ത് മൂന്ന് മണിക്ക് ശേഷം തളിക്കുക തുടങ്ങി നെൽ, നാളികേര, പച്ചക്കറി കൃഷികൾക്കുള്ള നിർദേശങ്ങളും ബുള്ളറ്റിനിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |