പത്തനാപുരം : അമ്മയ്ക്കും മകൾക്കും നേരെ ആറംഗ സംഘത്തിന്റെ ആക്രമണം. പുന്നല കരിമ്പാലൂർ ദേവു ഭവനത്തിൽ സുലോചനയെയും മകൾ ദേവുവിനെയും ആണ് അയൽ വാസികളായ ബിനു, പ്രിൻസ്, കുഞ്ഞുമോൻ, ശശി, കണ്ണൻ, വിപിൻ എന്നിവർ ചേർന്ന് ആക്രമിച്ചത്. സംഭവത്തെ തുടർന്ന് പത്തനാപുരം പൊലീസ് സ്ഥലത്ത് എത്തിയെങ്കിലും പ്രതികളെ കസ്റ്റഡിയിൽ എടുത്തില്ല. തുടർന്ന് പ്രതികൾ സമീപവാസിയായ രാധിക ഭവനത്തിൽ ബഹുലേയന്റെ വീട്ടിൽ കയറി മാരകായുധങ്ങളുമായി എത്തി ആക്രമിക്കാൻ ശ്രമിച്ചു. വാഹനത്തിൽ പച്ചക്കറി വിൽക്കുന്ന ബഹുലേയനുമായി ഉണ്ടായ വാക്ക് തർക്കത്തെ തുടർന്നാണ് ആക്രമം. പ്രതികൾ മുൻപും ക്രിമിനൽ കേസുകളിൽ അറസ്റ്റിലായിട്ടുണ്ട്. മർദനത്തിൽ സാരമായി പരിക്കേറ്റ സുലോചനയും ദേവുവും പുനലൂർ താലൂക് ആശുപത്രിയിൽ ചികിത്സയിലാണ്.