അബുദാബി: ലോകകപ്പ് ആദ്യ റൗണ്ട് ഗ്രൂപ്പ് എയിലെ മത്സരത്തിൽ അയർലൻഡിനെ 70 റൺസിന് തകർത്ത് ശ്രീലങ്ക സൂപ്പർ 12 റൗണ്ടിൽ കടന്നു. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 171 റൺസെടുത്തു. മറുപടിക്കിറങ്ങിയ അയർലൻഡ് 18.3 ഓവറിൽ 101 റൺസിന് ആൾഔട്ടാവുകയായിരുന്നു. ആദ്യ റൗണ്ടിൽ നിന്ന് സൂപ്പർ 12ൽ എത്തുന്ന ആദ്യടീമാണ് ശ്രീലങ്ക. 47 പന്തിൽ 10 ഫോറും 1 സിക്സും ഉൾപ്പെടെ 71റൺസും ബൗളിംഗിൽ 4 ഓവറിൽ 12 റൺസ് മാത്രം വഴങ്ങി1 വിക്കറ്റുമെടുത്ത വാനിൻഡു ഹസരങ്കയാണ് ലങ്കയുടെ വിജയശില്പി.8/3 എന്ന നിലയിൽ തകർന്നിടത്തു നിന്നാണ് ശ്രീലങ്കടെ ഹസരങ്കയും പതും നിസ്സാങ്കയും (47 പന്തിൽ 61) ചേർന്ന് രക്ഷപ്പെടുത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |