വാഹനാപകടവുമായി ബന്ധപ്പെട്ട് നടി ഗായത്രി സുരേഷിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം ഉയർന്നിരുന്നു. നിരവധി ട്രോളുകളും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ തനിക്കെതിരെ വന്ന രസകരമായ ഒരു ട്രോൾ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുകയാണ് നടി.
രണ്ട് പേർ ഗായത്രിയെ അനുകരിക്കുന്നതാണ് വീഡിയോയിലുള്ളത്. ' ഇത് പൊളിച്ചു' എന്ന അടിക്കുറിപ്പോടെയാണ് താരം ട്രോൾ പങ്കുവച്ചിരിക്കുന്നത്. കാക്കനാട് വച്ചായിരുന്നു വാഹനാപകടം ഉണ്ടായത്. അപകടമുണ്ടാക്കിയിട്ടും ഗായത്രി സുരേഷും സുഹൃത്തുക്കളും വണ്ടി നിർത്താതെ പോകുകയായിരുന്നു. നാട്ടുകാർ വാഹനം പിന്തുടരുകയും, നടിയേയും സംഘത്തെയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഈ വീഡിയോ നേരത്തെ സോഷ്യൽ മീഡിയിൽ വൈറലായിരുന്നു.
ഇതിനുപിന്നാലെ വിശദീകരണവുമായി ഗായത്രി സുരേഷ് വീഡിയോയിലൂടെ രംഗത്തെത്തിയിരുന്നു. താൻ ഒരു നടിയായതു കൊണ്ട് ആളുകൾ കൂടിയാൽ എങ്ങനെയാകും പ്രതികരിക്കുക എന്ന് പേടിച്ചാണ് വണ്ടി ഓടിച്ച് പോയത് എന്നാണ് വീഡിയോയിൽ ഗായത്രി സുരേഷ് ന്യായീകരിച്ചത്.ഇതുമായി ബന്ധപ്പെട്ടുള്ള ട്രോളുകളാണ് പ്രചരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |