പെരുമ്പാവൂർ: മാധ്യമപ്രവർത്തകനായിരുന്ന പി.രമേഷിന്റെ ഓർമ്മയ്ക്കായി പെരുമ്പാവൂർ പ്രസ് ക്ലബ് ഏർപ്പെടുത്തുന്ന സംസ്ഥാനതല പത്രപ്രവർത്തക പുരസ്കാരത്തിന് എൻട്രികൾ ക്ഷണിച്ചു. 2020 ഒക്ടോബർ ഒന്നു മുതൽ 2021 സെപ്തംബർ 30 വരേയുള്ള കാലയളവിൽ മലയാളം ദിനപ്പത്രങ്ങളിൽ പ്രസിദ്ധപ്പെടുത്തിയ ഹ്യൂമൻ ഇൻന്ററസ്റ്റിംഗ് സ്റ്റോറിക്കാണ് അവാർഡ്. 10,001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം പി. രമേഷിന്റെ ചരമവാർഷികത്തോടനുബന്ധിച്ച് ഡിസംബറിൽ നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും. സെക്രട്ടറി, പെരുമ്പാവൂർ പ്രസ് ക്ലബ്, യാത്രിനിവാസ് ബിൽഡിംഗ്, പെരുമ്പാവൂർ. പിൻ- 683542 എന്ന വിലാസത്തിൽ നവംബർ 15 നകം പത്രസ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം സഹിതം എൻട്രികൾ ലഭിക്കണം. വിവരങ്ങൾക്ക്: 7012447945.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |