വാഷിംഗ്ടൺ : ശശി തരൂരിന്റെ മകനും വാഷിംഗ്ടൺ പോസ്റ്റിന്റെ വിദേശകാര്യ കോളമിസ്റ്റുമായ ഇഷാൻ തരൂർ ആർതർ റോസ് മീഡിയ അവാർഡിനർഹമായി. അമേരിക്കൻ അക്കാദമി ഓഫ് ഡിപ്ലോമസി ഏർപ്പെടുത്തിയ ഈ പുരസ്കാരം കമന്റേറ്റർ വിഭാഗത്തിലാണ് ഇഷാന് ലഭിച്ചത്. നയതന്ത്രം, വിദേശകാര്യം എന്നീ വിഷയങ്ങളിൽ മികച്ച റിപ്പോട്ടിംഗ് നടത്തുന്ന വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ ആണ് ആർതർ റോസ് മീഡിയ അവാർഡ് ലഭിക്കുന്നത്. അവാർഡിനൊപ്പം സ്റ്റൈപെൻഡായി 5000 ഡോളറും ഇഷാന് ലഭിക്കും. നേരത്തെ ടൈം മാഗസിന്റെ സീനിയർ എഡിറ്ററായി പ്രവർത്തിച്ചിട്ടുള്ള ഇഷാൻ 2014 മുതൽ വാഷിംഗ്ടൺ പോസ്റ്റിൽ പ്രവർത്തിച്ചു വരികയാണ്. മകന്റെ പുരസ്കാര നേട്ടത്തിൽ അഭിമാനമുണ്ടെന്ന് ശശി തരൂർ ട്വീറ്റ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |