കീർത്തി സുരേഷിന്റെ ഏറ്റവും പ്രിയപ്പെട്ട വസ്ത്രങ്ങളിലൊന്നാണ് സാരി. സാരി ധരിച്ചുള്ള നിരവധി ചിത്രങ്ങൾ കീർത്തി ഇൻസ്റ്റഗ്രാമിൽ ഇടയ്ക്കിടെ പോസ്റ്റ് ചെയ്യാറുണ്ട്. വിന്റേജ് യെല്ലൊ നിറത്തിലെ സാരി ധരിച്ചുള്ള പുത്തൻ ചിത്രങ്ങളാണ് കീർത്തി ഇപ്പോൾ പങ്കുവച്ചിട്ടുള്ളത്.
സാരിക്കൊപ്പം ആങ്കിൽ ലെങ്ത് ഷ്രഗ് ധരിച്ച് ഇന്റോ-ക്ളാസിക് ലുക്കിലാണ് കീർത്തി എത്തിയിരിക്കുന്നത്. സാരിക്കൊപ്പം കാതിലും കഴുത്തിലും ഹെവി സ്റ്റോൺ സ്റ്റഡഡ് സ്റ്റേറ്റ്മെന്റ് ആഭരണങ്ങളും കീർത്തി അണിഞ്ഞിട്ടുണ്ട്.
അടുത്തിടെ ചുവപ്പ് ബനാറസ് സാരിയിലുളള കീർത്തിയുടെ ചിത്രങ്ങളും സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു.
മലയാളത്തിൽ കീർത്തി അഭിനയിച്ച ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ റിലീസിനൊരുങ്ങുകയാണ്. മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആർച്ച എന്ന കഥാപാത്രത്തെയാണ് കീർത്തി അവതരിപ്പിക്കുന്നത്. രജനികാന്ത് നായകനാവുന്ന ‘അണ്ണാത്തെ’യും കീർത്തിയുടെ റിലീസിനൊരുങ്ങുന്ന മറ്റൊരു ബിഗ് ബജറ്റ് ചിത്രമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |