ബനാന പാൻകട്ടി
ചേരുവകൾ
ഏത്തപ്പഴം..............ഒന്ന്
പാൽ.................ഒരുഗ്ലാസ്
മിൽക്ക്മെയ്ഡ്............. 50 ഗ്രാം
ഉണക്കമുന്തിരി, അണ്ടിപ്പരിപ്പ്..............ആവശ്യത്തിന്
പഞ്ചസാര.............ആവശ്യമെങ്കിൽ
തയ്യാറാക്കുന്നവിധം
പാലും ഏത്തപ്പഴവും മിൽക്ക്മെയ്ഡും പഞ്ചസാരയും ചേർത്ത് മിക്സിയിൽ അടിക്കുക. ഇതിൽ ഉണക്കമുന്തിരിയും അണ്ടിപ്പരിപ്പും ചേർത്തിളക്കി ആറ് മണിക്കൂർ ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ച് ഉപയോഗിക്കുക.
ഏത്തപ്പഴം മിക്സ്
ചേരുവകൾ
ഏത്തപ്പഴം..............ഒന്ന്
തേൻ...................2 സ്പൂൺ
ഉണക്കമുന്തിരി......................50 ഗ്രാം
അണ്ടിപ്പരിപ്പ്.......................50 ഗ്രാം
തയ്യാറാക്കുന്നവിധം
ഏത്തപ്പഴം ചെറുകഷണങ്ങളായി അരിഞ്ഞ് തേനും ഉണക്കമുന്തിരിയും അണ്ടിപ്പരിപ്പും ചേർത്തിളക്കി ഉപയോഗിക്കാം.
ഏത്തക്കാപ്പൊരി
ചേരുവകൾ
ഏത്തപ്പഴം.............ഒന്ന്
കടലമാവ്...........ഒരുകപ്പ്
ജീരകം, ഏലയ്ക്ക...............ആവശ്യത്തിന്
ഉണക്കമുന്തിരി............50 ഗ്രാം
അണ്ടിപ്പരിപ്പ്............50 ഗ്രാം
തയ്യാറാക്കുന്നവിധം
ഏത്തപ്പഴം ചെറുകഷണങ്ങളാക്കി അരിഞ്ഞ് കടലമാവിൽ മുക്കി പൊരിച്ച് എടുക്കുക. ഒരു പാൻ എടുത്ത് പഞ്ചസാര ചൂടാക്കുക. ഇതിൽ ജീരകം, ഏലയ്ക്ക പൊടിച്ചതും ചേർക്കുക. ചൂടാക്കിയ പഞ്ചസാരയിലേക്ക് ഏത്തക്ക പൊരി ഇട്ട് ഇളക്കുക. അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും കൂടെ ചേർക്കുക.
ഏത്തക്ക പുഡ്ഡിംഗ്
ചേരുവകൾ
ഏത്തപ്പഴം.........ഒന്ന്
നെയ്യ്.................കുറച്ച്
പാൽ........ഒരുകപ്പ്
കോൺഫ്ലോർ..............കുറച്ച്
പഞ്ചസാര............ആവശ്യത്തിന്
തയ്യാറാക്കുന്നവിധം
ഏത്തപ്പഴം ചെറുകഷണങ്ങളാക്കി അരിഞ്ഞ് ഒരു പാനിൽ നെയ്യൊഴിച്ച് അതിലിട്ട് വഴറ്റുക. പാലും പഞ്ചസാരയും കോൺഫ്ലോറും നന്നായി കലക്കിയെടുക്കുക. അതിലേക്ക് വഴറ്റിയെടുത്ത ഏത്തപ്പഴവും ചേർത്തിളക്കി ആറ് മണിക്കൂർ ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ച് ഉപയോഗിക്കാം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |