പാപ്പരാസികൾ പിന്തുടരുന്ന ബോളിവുഡ് താര കുടുംബമാണ് ബോണികപൂറിന്റേത്. ശ്രീദേവിയുടെ മരണശേഷവും ഈ കുടുംബത്തെ പാപ്പരാസികൾ പിന്തുടരാറുണ്ട്. ജാൻവി ജിമ്മിൽ പോകുമ്പോഴും ബ്യൂട്ടി പാർലറിൽ പോകുമ്പോഴെല്ലാം പാപ്പരാസികൾ പിന്തുടർന്ന് ഫോട്ടോകൾ എടുക്കാറുണ്ട്. എന്നാൽ ഇപ്പോൾ പാപ്പരാസികൾക്ക് നേരെ ജാൻവി പൊട്ടിത്തെറിച്ചതാണ് വാർത്തകളിൽ നിറയുന്നത്. അച്ഛൻ ബോണി കപൂറുമായി പുറത്തുപോയ ജാൻവിയോട് ഫോട്ടോയെടുക്കാൻ പോസ് ചെയ്യാൻ ആവശ്യപ്പെട്ടപ്പോൾ പോസ് ചെയ്തുവെങ്കിലും ജാൻവി മാസ്ക് ഊരിയില്ല.
മാസ്ക് ഊരാൻ ആവശ്യപ്പെട്ടപ്പോൾ ജാൻവി നിരാകരിക്കുകയാണ് ചെയ്തത്. അച്ഛൻ ബോണി കപൂർ തന്റെ മാസ്ക് മാറ്റിയതിനെ വിലക്കിയ ജാൻവി ബോണി കപൂറിനെ കൊണ്ട് മാസ്ക് തിരിച്ചു വെയ്പ്പിക്കുകയും ഫോട്ടോഗ്രാഫർ മാർ ക്ക് കോവിഡിനെ കുറിച്ച് ക്ലാസെടുക്കുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |