ഷൂട്ടിംഗ് മൈസൂരിൽ പുരോഗമിക്കുന്നു
മലയാള സിനിമ നിർമ്മാണ രംഗത്ത് ചുവടുറപ്പിക്കാൻ ബോളിവുഡ് നടനും നിർമാതാവുമായ ജോൺ അബ്രഹാം. ജോൺ എബ്രഹാം എന്റർടൈൻമെന്റിന്റെ ബാനറിൽ ഒരുങ്ങുന്ന െെമക്ക് വിഷ്ണു പ്രസാദ് സംവിധാനം നിർവഹിക്കുന്നു. നായികയായി അനശ്വര രാജൻ എത്തുന്നു. നായകനായി പുതുമുഖ നടൻ രഞ്ജിത്ത് സജീവ് നായകനായി എത്തുന്നു. മൈക്ക് എന്ന് പേരിട്ടിരിയ്ക്കുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസം മൈസൂരിൽ ആരംഭിച്ചു. ജിനു ജോസഫ്, അക്ഷയ് രാധാകൃഷ്ണൻ , അഭിരാം, സിനി എബ്രഹാം എന്നിവർ ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഒരു വ്യക്തിയുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന ചിത്രത്തിന്റെ കഥ ആഷിഖ് അക്ബർ അലിയുടേതാണ്. പാതി മലയാളിയായ ജോൺ മലയാള സിനിമയുടെ ആരാധകനാണെന്ന് ഒരിക്കൽ പറഞ്ഞിരുന്നു. മലയാള സിനിമ നിർമ്മിക്കാൻ സാധിച്ചതിന് സന്തോഷമുണ്ടെന്നും ജോൺ കൂട്ടിച്ചേർത്തു. രണദീവെ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്.
ചിത്ര സംയോജനം വിവേക് ഹർഷൻ. രഥൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ . കലാസംവിധാനം രഞ്ജിത് കൊതേരി, മേക്കപ്പ് റോണെക്സ് സേവിയർ, വസ്ത്രാലങ്കാരം സോണിയ സാൻഡിയാവോ.
മാർട്ടിൻ പ്രക്കാട്ട് നിർമ്മിച്ച ഉദാഹരണ സുജാതയിലൂടെ അഭിനയതുടക്കം കുറിച്ച അനശ്വര ഗിരീഷ് എ ഡി സംവിധാനം ചെയ്ത തണ്ണീർമത്തൻ ദിനങ്ങളിലൂടെ നായികാ കഥാപാത്രമായി അരങ്ങേറി. ആദ്യരാത്രി ,വാങ്ക് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച അനശ്വരയുടെ സൂപ്പർ ശരണ്യയാണ് അണിയറിൽ ഒരുങ്ങുന്ന ചിത്രം. റാങ്കി എന്ന ചിത്രത്തിലും ഇതിനോടകം അനശ്വര അഭിനയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |