ഭാവന നായികയായെത്തുന്ന കന്നഡ ചിത്രം "ഭജറംഗി 2 "ന്റെ ട്രെയ്ലർ ശ്രദ്ധ നേടുന്നു. ശിവരാജ് കുമാറാണ് നായകൻ. ഒക്ടോബർ 20 നാണ് ട്രെയ്ലർ പുറത്തിറങ്ങിയത്. എ. ഹർഷയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. 2013 ൽ പ്രദർശനത്തിനെത്തിയ ഫാന്റസി ആക്ഷൻ ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്.
നിലവിൽ കന്നഡ സിനിമയിലെ തിരക്കുള്ള താരമാണ് ഭാവന. ഭജറംഗി 2 കൂടാതെ തിലകിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന 'ഗോവിന്ദ ഗോവിന്ദ' ,നാഗശേഖർ സംവിധാനം ചെയ്ത് മലയാളിയായ സലാം ബാപ്പു തിരക്കഥയെഴുതിയ 'ശ്രീകൃഷ്ണ അറ്റ് ജിമെയിൽ ഡോട്ട് കോം' എന്നിവയാണ് പുറത്തിറങ്ങാനിരിക്കുന്ന ഭാവനയുടെ കന്നഡ ചിത്രങ്ങൾ.
ജയണ്ണ ഫിലിംസിന്റെ ബാനറിൽ ജയണ്ണ,ഭാഗേന്ദ്രൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.സ്വാമി ജെ. ഗൗഡയാണ് ഛായാഗ്രഹണം. സംഗീതം അർജുൻ ജന്യ.എഡിറ്റിംഗ് ദീപു എസ്. കുമാർ. കലാസംവിധാനം രവി ശുന്തേഹൈക്ലു .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |