SignIn
Kerala Kaumudi Online
Friday, 20 September 2024 5.22 PM IST

അപരിചിതയായ യുവതി വീട്ട് മുറ്റത്ത് മലവിസർജ്ജനം നടത്തി, സംഭവത്തിന്റെ വീഡിയോ ഫേസ്ബുക്കിൽ ഷെയർ ചെയ്ത് വീട്ടുടമ

Increase Font Size Decrease Font Size Print Page
lady-biker

ബ്രൈറ്റൺ: ഒരു അപരിചിത വീടിന്റെ ഉമ്മറത്തെത്തി മലമൂത്ര വിസർജ്ജനം ചെയ്താൽ എന്ത് ചെയ്യും? ഇത്തരത്തിലൊരു സംഭവം ഓസ്ട്രേലിയയിലെ ബ്രൈറ്റണിൽ നടന്നിരിക്കുകയാണ്. ഇവാൻ സിയ എന്ന വ്യക്തിയുടെ വീടിന്റെ ഉമ്മറത്താണ് അപരിചിതയായ ഒരു സൈക്കിൾ യാത്രക്കാരി മലമൂത്ര വിസർജ്ജനം നടത്തിയിരിക്കുന്നത്.

ഈ യുവതി ആരാണെന്ന അന്വേഷണത്തിലാണ് ഇവാൻ ഇപ്പോൾ. സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ ഫേസ്ബുക്കിൽ ഇട്ടശേഷം സുഹൃത്തുക്കളോട് യുവതിയെ കണ്ടുപിടിക്കാൻ ഇയാൾ സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്.

സമൂഹ മാദ്ധ്യമങ്ങളിൽ സംഭവത്തിന്റെ വീഡിയോ വൈറലാണ്. നീല ബൈക്കർ ഹെൽമറ്റും കറുത്ത വസ്ത്രവും വെള്ള ഗുച്ചി സ്ലീക്കർ ഷൂസും ധരിച്ച യുവതിയാണ് ഇവാന്റെ വീട്ടിൽ കയറി കാര്യം സാധിച്ചത്. തുറന്നു കിടന്ന ഗേറ്റിലൂടെ ഉള്ളിൽ കടന്ന യുവതി കിളികൾക്ക് വെള്ളം കുടിക്കുന്നതിന് വച്ചിരുന്ന ബേഡ് ബാത്തിന്റെ അടുത്തായി സംഭവം നടത്തിയ ശേഷം സെക്കൻഡുകൾക്കുള്ളിൽ ഇറങ്ങിപോകുകയും ചെയ്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: AUSTRALIA, PUBLIC TOILET, STRANGER, BIKER WOMAN, TOILET, PEEING
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.