SignIn
Kerala Kaumudi Online
Thursday, 19 September 2024 8.56 PM IST

ഗോവ ഇഫി : 96 രാജ്യങ്ങളിൽ നിന്ന് ചിത്രങ്ങൾകിംഗ് ഓഫ് ആൾ ദി വേൾഡ് ഉദ്ഘാടന ചിത്രം

Increase Font Size Decrease Font Size Print Page

‌‌

s

പനാജി.പ്രശസ്ത സ്പാനിഷ് ചലച്ചിത്ര സംവിധായകൻ കാർലോസ് സൗര സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം ' കിംഗ് ഓഫ് ആൾ ദി വേൾഡ് ' നവംബർ 20 ന് ഗോവയിൽ ആരംഭിക്കുന്ന ഇന്ത്യയുടെ അമ്പത്തിരണ്ടാമത് ചലച്ചിത്രോത്സവത്തിൽ (ഇഫി )ഉദ്ഘാടന ചിത്രമാകും.ഒരു നർത്തകിയുടെ ജീവിതത്തിലൂടെ അഭൗമമായ കലാസൗന്ദര്യത്തിന്റെ ദൃശ്യാവിഷ്ക്കാരമാണ് സൗരയുടെ പുതിയ ചിത്രം.ഇതിന്റെ വേൾഡ് പ്രീമിയറായിരിക്കും ഗോവയിൽ നടക്കുക. മേളയുടെ മധ്യാന്തത്തിൽ ജെയിൻ കാംപിയോണിന്റെ ദി പവർ ഓഫ് ദി ഡോഗ് പ്രദർശിപ്പിക്കും.അന്തർദ്ദേശീയ പ്രശസ്തി നേടിയ സംവിധായകരുടെ മുപ്പത് പുതിയ ചിത്രങ്ങൾ മേളയിൽ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.മേളയിലെ അന്താരാഷ്ട്ര മത്സര വിഭാഗം ജൂറിയെ പ്രശസ്ത ഇറാനിയൻ ചലച്ചിത്രകാരി

രക്ഷൻ ബാനിറ്റ്മേഡ് നയിക്കും.അഞ്ചംഗ ജൂറിയിൽ ഇന്ത്യയിൽ നിന്നും സംവിധായകനും നിർമ്മാതാവുമായ നിള മാധബ് പാണ്ഡേയും അംഗമാണ്

മാർട്ടിൻ സ്കോർസെസെയ്ക്കും ഇസ്തവാൻ സാബോയ്ക്കും ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്

പ്രശസ്ത ഹോളിവുഡ് ചലച്ചിത്രകാരൻ മാർട്ടിൻ സ്കോർസേസെയ്ക്കും ഹംഗേറിയൻ ചലച്ചിത്രകാരൻ ഇസ്തവാൻ സാബോയ്ക്കും സത്യജിത് റേ സ്മാരക ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ലഭിക്കും.ഇരുവരെയും മേളയിൽ പങ്കെടുക്കാൻ ക്ഷണിച്ചിട്ടുണ്ടെങ്കിലും സ്ഥിരീകരണം ഇനിയും ലഭിച്ചിട്ടില്ല.മേളയിൽ ഇതാദ്യമായി ഒ.ടി.ടി പ്ളാറ്റ് ഫോമുകളുടെ സഹകരണം തേടുമെന്ന് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ടാക്കൂർ പറഞ്ഞു.നവംബർ 20 മുതൽ 28 വരെയാണ് ഗോവയിൽ മേള നടക്കുന്നത്.

s

ആസാദീ കാ അമ‌ൃതോത്സവത്തിന്റെ ഭാഗമയി 35 വയസിനു താഴെയുള്ള സർഗശേഷിയുള്ള 75 യുവാക്കളെ തിരഞ്ഞെടുത്ത് സിനിമാ മേഖലയിലെ പ്രമുഖരുമായി ആശയസംവാദം നടത്താനും മാസ്റ്റർ ക്ളാസുകളിൽ പങ്കെടുക്കാനും അവസരം നൽകും.രാജ്യവ്യാപകമായി നടത്തുന്ന മത്സരത്തിലൂടെയാണ് 75 യുവ പ്രതിഭകൾക്ക് അവരുടെ മികവ് പ്രകടമാക്കാൻ അവസരം ലഭിക്കുക. ഒക്ടോബർ 30 ആണ് അപേക്ഷ നൽകാനുള്ള അവസാന തിയതി.

ബ്രിക്സ് രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങളും പ്രദർശിപ്പിക്കും.

s

ദിലീപ് കുമാറിനും ബുദ്ധദേബിനുംപ്രണാമമർപ്പിക്കും

കഴിഞ്ഞ ചലച്ചിത്രമേളയ്ക്കുശേഷം അന്തരിച്ച പ്രമുഖ ചലച്ചിത്രകാരൻമാരായ ദിലീപ്കുമാർ,സൗമിത്ര ചാറ്റർജി, ബുദ്ധദേബ് ദാസ്ഗുപ്ത ,സഞ്ചാരി വിജയ്,സുമിത്രഭാവെ, സുരേഖാ സിക്രി, ക്രിസ്റ്റഫർ പ്ളമ്മർ, ബെൽമോണ്ടോ, തുടങ്ങിയവർക്ക് ചലച്ചിത്രോത്സവം പ്രണാമമർപ്പിക്കും. അതിന്റെ ഭാഗമായി ഇവരുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കും.അടുത്തിടെ അന്തരിച്ച പ്രശസ്ത മലയാള നടൻ നെടുമുടി വേണുവിന്റെ പേര് പട്ടികയിൽ ഇടം പിടിച്ചിട്ടില്ല.

s

ഷോൺകോണറിയുടെയും രജനിയുടെയുംറെട്രോ

പ്രശസ്ത ഹംഗേറിയൻ സംവിധായകൻ ബെല ടറിന്റെയും, റഷ്യൻ സംവിധായകൻ ആന്ദ്രെ കൊഞ്ചലോവ്സ്ക്കിയുടെയും , ജെയിംസ് ബോണ്ടിനെ അവതരിപ്പിച്ച ഷോൺ കോണറിയുടെയും , സൂപ്പർതാരം രജനീകാന്തിന്റെയും ചിത്രങ്ങളുടെ റെട്രോസ്പെക്ടീവ് മേളയുടെ ആകർഷണമായിരിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: IFFI
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.