മല്ലപ്പള്ളി : മല്ലപ്പള്ളിയിൽ നിന്ന് പിക്കപ്പ് വാനും പണവും മോഷ്ടിച്ച കേസിൽ തിരുവനന്തപുരം തിരുവല്ലം മേലിലം കീഴെപാലക്കുന്നു വീട്ടിൽ ഉണ്ണികൃഷ്ണൻ(48)നെ കീഴ്വായ്പ്പൂര് പൊലീസ് അറസ്റ്റുചെയ്തു. കഴിഞ്ഞ പതിനൊന്നിന് രാത്രി മല്ലപ്പള്ളി സ്വദേശികളായ ജിതേഷിന്റെയും രാജേഷിന്റെയും വർക്ക് ഷോപ്പിൽ പണിക്കായി എത്തിച്ചിരുന്ന പിക്കപ്പ് വാനാണ് മോഷ്ടിച്ചു കൊണ്ടുപോയത്. കട കുത്തിപ്പൊളിച്ച് താക്കോൽ കൈക്കലാക്കി ബാറ്ററിയും സീറ്റും ഫിറ്റ് ചെയ്തശേഷം വഴിയിൽകിടന്ന ഒരു വാഹനത്തിൽ നിന്ന് ഡീസൽ ഊറ്റി പിക്കപ്പിൽ ഒഴിച്ചാണ് തിരുവല്ലത്തേക്ക് കൊണ്ടുപോയത്. ജില്ലാ പൊലീസ് മേധാവി നിശാന്തിനിക്കു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് തിരുവല്ല ഡിവൈ.എസ്. പി രാജപ്പന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം വിവിധ സംഘങ്ങളായി തിരിഞ്ഞായിരുന്നു അന്വേഷണം. കീഴ്വായ്പൂര് പോലീസ് സ്റ്റേഷൻ എസ് .എച്ച് .ഒ ജി .സന്തോഷ് കുമാറും സംഘവും ദിവസങ്ങളോളം തിരുവനന്തപുരം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ തിരുവനന്തപുരം വെടിവച്ചാൻ കോവിലിന് സമീപത്തുനിന്നാണ് പ്രതിയെ പിടികൂടിയത്. ചടയമംഗലം ,കറുകച്ചാൽ ,ആറ്റിങ്ങൽ ,കിളിമാനൂർ പൊലീസ് സ്റ്റേഷനുകളിൽ വിവിധ കേസുകളിൽ പിടികിട്ടാപ്പുള്ളിയാണ്. എസ്.ഐമാരായ ആദർശ്,ബാബു, എ. എസ് .ഐ അജു, സി.പി.ഒ മാരായ അരുൺ,സനിൽ,വരുൺ, ഡി.എൻ.എസ്.എ. എഫ് അംഗം സുജിത്ത് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |