SignIn
Kerala Kaumudi Online
Thursday, 19 September 2024 3.56 AM IST

കാണാൻ സൗന്ദര്യമുണ്ട് പക്ഷേ വായിൽ നിന്ന് വരുന്നത് ഭരണിപ്പാട്ടിനെ താേൽപ്പിക്കുന്നത്, ഇതൊക്കെ ഒറ്റ മഴയത്ത് കിളിർത്തതാണ്: മേയർ ആര്യ രാജേന്ദ്രനെ അധിക്ഷേപിച്ച് കെ മുരളീധരൻ

Increase Font Size Decrease Font Size Print Page
murali

തിരുവനന്തപുരം: കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രനെ അധിക്ഷേപിച്ച് കോൺഗ്രസ് നേതാവും എം പിയുമായ കെ മുരളീധരൻ. മേയർക്ക് സൗന്ദര്യമുണ്ട്. പക്ഷേ, വായിൽ നിന്ന് വരുന്നത് കൊടുങ്ങല്ലൂർ ഭരണിപ്പാട്ടിനെ തോൽപ്പിക്കുന്ന തരത്തിലുള്ള വാക്കുകളാണെന്നായിരുന്നു അധിക്ഷേപം. നികുതി വെട്ടിപ്പിനെതിരായ കോൺഗ്രസിന്റെ സമരത്തിൽ സംസാരിക്കുകയായിരുന്നു മുരളീധരൻ.

'കാണാൻ നല്ല സൗന്ദര്യമൊക്കെയുണ്ട്. ശരി. പക്ഷേ വായിൽ നിന്ന് വരുന്നത് കൊടുങ്ങല്ലൂർ ഭരണിപ്പാട്ടിനെക്കാൾ ഭയാനകമായ ചില വർത്തമാനങ്ങളാണ്. ഇതൊക്കെ ഒറ്റ മഴയത്തുമാത്രം കിളിർത്തതാണ്. ആ മഴ കഴിയുമ്പോഴേക്കും സംഭവം തീരും. ഇങ്ങനെയുള്ള ഒരു പാടുപേരെ കണ്ടിട്ടുള്ള ഒരു നഗരസഭയാണ് ഇത് എന്നുകൂടി ഓർമ്മിപ്പിക്കുകയാണ്. ഇങ്ങനെയാണ് മുന്നോട്ടു പോകുന്നതെങ്കിൽ മേയറെ നോക്കി 'കനകസിംഹാസനത്തിൽ...' എന്ന് തുടങ്ങുന്ന പാട്ട് പാടേണ്ടിവരും മുരളീധരൻ പറഞ്ഞു.

കോർപ്പറേഷനിലെ നികുതിവെട്ടിപ്പിൽ നടപടിവേണമെന്നാവശ്യപ്പെട്ട് യു ഡി എഫും ബി ജെ പിയും ദിവസങ്ങളായി സമരത്തിലാണ്. അഴിമതി ഒഴിപ്പിക്കാൻ നഗരസഭയിൽ യു ഡി എഫ് കൗൺസിലർമാർ ഹോമം നടത്തിയിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: K MURALIDHARAN, PERSONALLY ATTACKS, TRIVANDRUM MAYOR, ARYA RAJENDRAN
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.