പുതുക്കാട്: ദേശീയപാത മണലിയിൽ ചിറ്റിശ്ശേരി സ്വദേശിയെ തടഞ്ഞ് നിറുത്തി ഭീഷണിപ്പെടുത്തി പണം കവർന്ന കേസിൽ രണ്ട് പേരെ പുതുക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. പുലക്കാട്ടുക്കര തൊട്ടിപറമ്പിൽ സാനി(40), ആമ്പല്ലൂർ ഓംപിള്ളി സുബിൽ(30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സി.ഐ ഉണ്ണിക്കൃഷ്ണൻ, എസ്.ഐ സിദ്ദിഖ് അബ്ദുൾ ഖാദർ, എ.എസ്.എ ബാബു, സി.പി.ഒമാരായ പ്രസന്നകുമാർ, സജീവ്, അജയ്കുമാർ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |