കെ മുരളീധരൻ എം പി തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആരൃ രാജേന്ദ്രനെതിരെ നടത്തിയ വിവാദ പ്രസ്താവനയ്ക്കെതിരെ എ എ റഹീം. നികുതി വെട്ടിപ്പിനെതിരായ കോൺഗ്രസിന്റെ സമരത്തിൽ സംസാരിക്കുമ്പോഴാണ് കെ. മുരളീധരൻ മേയർ ആര്യ രാജേന്ദ്രനെ അധിക്ഷേപിച്ചത്.
'കാണാൻ നല്ല സൗന്ദര്യമൊക്കെയുണ്ട്. ശരി. പക്ഷേ വായിൽ നിന്ന് വരുന്നത് കൊടുങ്ങല്ലൂർ ഭരണിപ്പാട്ടിനെക്കാൾ ഭയാനകമായ ചില വർത്തമാനങ്ങളാണ്. ഇതൊക്കെ ഒറ്റ മഴയത്തുമാത്രം കിളിർത്തതാണ്. ആ മഴ കഴിയുമ്പോഴേക്കും സംഭവം തീരും. ഇങ്ങനെയുള്ള ഒരു പാടുപേരെ കണ്ടിട്ടുള്ള ഒരു നഗരസഭയാണിതെന്നും, ഇങ്ങനെയാണ് മുന്നോട്ടു പോകുന്നതെങ്കിൽ മേയറെ നോക്കി 'കനകസിംഹാസനത്തിൽ...' എന്ന് തുടങ്ങുന്ന പാട്ട് പാടേണ്ടിവരും . എന്നായിരുന്നു മുരളീധരന്റെ പരാമർശം.
നിങ്ങളുടെ മകളാകാൻ മാത്രം പ്രായമുള്ള ആര്യയെ നോക്കി ഇങ്ങനെപറയാൻ തോന്നിയ താങ്കളുടെ മാനസികാവസ്ഥ അപാരം തന്നെ. ഇങ്ങനെ തരം താഴരുതെന്നും എ എ റഹീം ഫേസ് ബുക്കിൽ കുറിച്ചു.
AA rahim
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |