പുതുക്കാട്: ദേശീയപാതയ്ക്ക് സമീപം കുറുമാലിയിലെ ഗോൾഡൻ സ്പൂൺ ഹോട്ടലിൽ മോഷണം. ശനിയാഴ്ച അതിരാവിലെ ഒന്നരയോടെയായിരുന്നു മോഷണം നടന്നത്. ബാങ്കിലടയ്ക്കാൻ സൂക്ഷിച്ചിരുന്ന 2.25 ലക്ഷം രൂപയും മൂന്ന് ടാബുകളും പുറത്തിരുന്ന ഹോണ്ട ആക്ടീവ സ്കൂട്ടറും മോഷണം പോയി. മുൻവശത്തെ ഗ്ലാസ് ഡോറിന്റെ പൂട്ട് തകർത്താണ് മോഷ്ടാക്കൾ അകത്ത് കടന്നത്. മോഷ്ടാക്കളെന്ന് സംശയിക്കുന്ന അഞ്ച് പേരുടെ ദ്യശ്യങ്ങൾ ഹോട്ടലിലെ നിരീക്ഷണ കാമറയിൽ പതിഞ്ഞിട്ടുണ്ട്. മഴയുണ്ടായിരുന്ന സമയത്ത് രണ്ടു പേരാണ് ഹോട്ടലിന് അകത്ത് കയറി മോഷണം നടത്തിയതെന്നാണ് നിഗമനം. മൂന്ന് പേർ പുറത്ത് കാത്ത് നിൽക്കുകയായിരുന്നു. അടുത്ത ദിവസം രാവിലെ ഹോട്ടലിലെത്തിയ ജീവനക്കാരാണ് മോഷണം വിവരം അറിഞ്ഞത്. പുതുക്കാട് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധർ, ഫോറൻസിക് വിഭാഗം എന്നിവർ സ്ഥലത്തെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |