SignIn
Kerala Kaumudi Online
Saturday, 21 September 2024 4.59 AM IST

മലപ്പുറത്ത് പീഡനത്തിന് ഇരയായ പതിനേഴുകാരി പരസഹായമില്ലാതെ വീട്ടിൽ പ്രസവിച്ചു, പ്രസവമെടുക്കാൻ പെൺകുട്ടി പഠിച്ചത് യൂ ട്യൂബിൽ നിന്ന്

Increase Font Size Decrease Font Size Print Page
amma

മലപ്പുറം: പീഡനത്തിന് ഇരയായ പതിനേഴുകാരി പരസഹായമില്ലാതെ വീട്ടിൽ പ്രസവിച്ചു. യൂ ട്യൂബിൽ നോക്കി പ്രസവമെടുക്കുന്നതിനക്കുറിച്ച് പഠിച്ചതിനുശേഷമാണ് പെൺകുട്ടി സ്വയം പ്രവസമെടുത്തത്. പൊക്കിൾക്കൊടിയും പെൺകുട്ടി സ്വയം മുറിക്കുകയായിരുന്നു.മലപ്പുറം ജില്ലയിലെ കോട്ടയ്ക്കലിലാണ് ഈ മാസം 20ന് നാടിനെ ഞെട്ടിക്കുന്ന സംഭവം നടന്നത്. മൂന്നുദിവസം കഴിഞ്ഞാണ് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മഞ്ചേരി മെഡിക്കൽകോളേജിൽ കഴിയുന്ന പെൺകുട്ട‌ിയും അമ്മയും സുഖമായി ഇരിക്കുന്നതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

അയൽവാസിയായ ഇരുപത്തൊന്നുകാരനാണ് പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയത്.താൻ ഗർഭിണിയാണെന്ന വിവരം പ്രസവിക്കുന്നതുവരെ പെൺകുട്ടി വീട്ടുകാരിൽ നിന്ന് മറച്ചുവച്ചു. പെൺകുട്ട‌ിയുടെ മാതാവിന് കാഴ്ചക്കുറവുണ്ട്. പിതാവ് സെക്യൂരിറ്റിയായി ജോലിനോക്കുകയാണ്. പീഡിപ്പിച്ച അയൽവാസിയെ പോക്സോ നിയമപ്രകാരം പൊലീസ് അറസ്റ്റുചെയ്തു. ഇവർ തമ്മിൽ ഇഷ്ടമായിരുന്നു എന്നാണ് പൊലീസ് നൽകുന്ന സൂചന. സംഭവത്തെക്കുറിച്ച് അന്വേഷണമാരംഭിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: 17 YEARS OLD, DELIVERY, MALAPPURAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.