പന്തളം : ഒന്നര വർഷമായി അടഞ്ഞുകിടന്ന തോട്ടക്കോണം ഗവ.സ്‌കൂളും പരിസരവും ശുചീകരിച്ചു. പന്തളം നഗരസഭാ ശുചീകരണ തൊഴിലാളികളും തൊഴിലുറപ്പ് തൊഴിലാളികളും ചേർന്നാണ് ശുചീകരിച്ചത്. വാർഡ് കൗൺസിലർ കെ.ആർ വിജയകുമാർ, പി.ടി.എ പ്രസിഡന്റ് പ്രമോദ് കുമാർ എൽ.പി.പി.ടി.എ പ്രസിഡന്റ് വിനോദ്, പ്രിൻസിപ്പൽ മായാദേവി ,ഹെഡ്മാസ്റ്റർ സുരേന്ദ്രൻ. എൽ.പി ഹെഡ്മിസ്ട്രസ് ഡെയ്‌സി വർഗീസ്, മുനിസിപ്പൽ എച്ച്.ഐ. അനിൽകുമാർ എന്നിവർ നേതൃത്വം നൽകി.