ആലപ്പുഴ: വിമുക്തഭടന്മാരുടെ മക്കൾ, ഭാര്യമാർ എന്നിവരിൽ സാങ്കേതിക- തൊഴിലധിഷ്ഠിത കോഴ്സുകളിൽ പഠിക്കുന്നവർക്ക്
എ.എഫ് സ്കോളർഷിപ്പിന് അപേക്ഷിക്കാം. മുൻവർഷത്തെ പരീക്ഷയിൽ 50 ശതമാനമോ അതിലധികമോ മാർക്ക് ലഭിച്ചവരായിരിക്കണം. രണ്ടു തവണ ഇതേ സ്കോളർഷിപ്പ് ലഭിച്ചവരെ പരിഗണിക്കില്ല. പൂരിപ്പിച്ച അപേക്ഷകൾ അനുബന്ധ രേഖകൾ സഹിതം നവംബർ 25നകം ജില്ലാ സൈനികക്ഷേമ ഓഫീസിൽ നൽകണം. ഫോൺ: 0477 2245673.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |