ടോക്കിയോ: ഹിരോഷിമ അണുബോംബ് ആക്രമണം അതിജീവിച്ച സുനാവോ സുബോയ് (96) (Sunao Tsuboi) അന്തരിച്ചു. ഹിരോഷിമയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. അനീമിയയെ തുടർന്നുണ്ടായ ക്രമരഹിതമായ ഹൃദയമിടിപ്പാണ് മരണകാരണം.
ഹിരോഷിമ ദുരന്തത്തിന് ശേഷം ആണവായുധങ്ങൾക്കെതിരായ പ്രചാരണങ്ങൾക്കായി അദ്ദേഹം ജീവിതം സമർപ്പിച്ചു.
2016ൽ മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമയുമായുള്ള കൂടിക്കാഴ്ചയിലും ആണവായുധ നിരോധനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം ഊന്നിപ്പറഞ്ഞിരുന്നു. സുനാവോയ്ക്ക് 20 വയസ്സുള്ളപ്പോഴാണ് അമേരിക്ക ഹിരോഷിമയിൽ അണുബോംബിട്ടത്.അന്ന് ഗുരുതരമായി പൊള്ളലേറ്റ സുനാവേ ദിവസങ്ങളോളം അബോധാവസ്ഥയിലായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |